പതാകദിനം ആചരിച്ച് നാട്

തിരുവനന്തപുരം
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ പതാകദിനം ആചരിച്ച് നാട്. സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലുടനീളം ആയിരക്കണക്കിന് കേന്ദ്രങ്ങളിൽ പതാക ഉയർത്തി. ബ്രാഞ്ച്, ലോക്കൽ, എരിയാ കേന്ദ്രങ്ങൾ, അംഗങ്ങളുടേയും അനുഭാവികളുടെയും വീടുകൾ, പാർടി ഓഫീസുകൾ ഉൾപ്പെടെയുള്ളയിടങ്ങളിൽ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളും ജില്ലാ കമ്മിറ്റിയംഗങ്ങളും വീടുകളിൽ പതാക ഉയർത്തി.
ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരകത്തിൽ സെക്രട്ടറി വി ജോയി പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം എ എ റഹീം ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. കോവളത്ത് ജില്ലാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസിൽ സംസ്ഥാന കമ്മിറ്റിയംഗം ടി എൻ സീമ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി വി ജോയി, കോവളം ഏരിയ സെക്രട്ടറി എസ് അജിത്ത് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ വീട്ടുമുറ്റത്ത് പതാകയുയർത്തി.
വർക്കല ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എം കെ യൂസഫ്, കിളിമാനൂർ ഏരിയാ കമ്മറ്റി ഓഫിസിൽ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രൻ എന്നിവർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി വീട്ടുവളപ്പിൽ പതാക ഉയർത്തി.
ആറ്റിങ്ങൽ ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിൽ സെക്രട്ടറി എം പ്രദീപ് പതാക ഉയർത്തി.
ജില്ലാ സെക്രട്ടറിയറ്റംഗം ആർ രാമു കുഴിമുക്കിലെ വീടിന് മുന്നിൽ പതാക ഉയർത്തി. വെഞ്ഞാറമൂട് ഏരിയ കമ്മിറ്റി ഓഫീസിനു മുന്നിൽ സെക്രട്ടറിയറ്റംഗം ഡി കെ മുരളി എംഎൽഎ പതാക ഉയർത്തി. ഏരിയ സെക്രട്ടറി ഇ എ സലിം ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മംഗലപുരം ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എം ജലീൽ, കഴക്കൂട്ടം ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി ഡി രമേശൻ, വഞ്ചിയൂർ ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി കെ ശ്രീകുമാർ, പാറശാല ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എസ് അജയകുമാർ, പാളയം ഏരിയാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി വഞ്ചിയൂർ പി ബാബു, നെടുമങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി കെ പി പ്രമോഷ് എന്നിവരും പതാക ഉയർത്തി. വിതുര ഏരിയാ സെക്രട്ടറി പി എസ് മധു പാലോട് ലോക്കലിലും പേരൂർക്കട ഏരിയസെക്രട്ടറി ബി ബിജു കുടപ്പനക്കുന്നിലും പതാക ഉയർത്തി.
Related News

0 comments