എട്ടാം ശമ്പള കമീഷനെ ഉടൻ നിയമിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 01:18 AM | 0 min read

കഴക്കൂട്ടം
കേന്ദ്ര ഗവ. ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനായി- എട്ടാം ശമ്പള കമീഷനെ ഉടൻ നിയമിക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ്‌ ജില്ലാ സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 
സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജി ആർ പ്രമോദ് അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വി ശ്രീകുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ശ്രീകുമാർ, കേന്ദ്ര പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അശോക് കുമാർ തുടങ്ങിയവർ സംസാരിച്ചു. 
എൻപിഎസ്, -യുപിഎസ് എന്നിവ പിൻവലിച്ച് പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കണം, എൻഎഫ്പിഇ, ഐഎസ്ആർഒ സ്റ്റാഫ് അസോസിയേഷൻ സംഘടനകളുടെ അംഗീകാരം പിൻവലിച്ച നടപടി റദ്ദ് ചെയ്യുക, ആർഎംഎസ് ഓഫീസുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് പിൻവലിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം പാസാക്കി.  ജില്ലാ പ്രസിഡന്റായി ജി ആർ പ്രമോദിനെയും (ഐഎസ്ആർഒ എസ്എ) സെക്രട്ടറിയായി മുഹമ്മദ് മാഹിൻ (എൻഎഫ്പിഇ) തെരഞ്ഞെടുത്തു. ട
്രഷറർ: കെ വി മനോജ് കുമാർ (ശ്രീചിത്ര സ്റ്റാഫ് യൂണിയൻ). ജ്യോതിലക്ഷ്‌മി (വനിതാ ചെയർപേഴ്‌സൺ), ഉഷ (വനിതാ കൺവീനർ).


deshabhimani section

Related News

View More
0 comments
Sort by

Home