യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേർ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 12:56 AM | 0 min read

നേമം
ബാലരാമപുരത്ത് തട്ടുകടയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ രണ്ടുപേരെ ബാലരാമപുരം പൊലീസ് പിടികൂടി. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി നാദിർഷ (22), നെയ്യാറ്റിൻകര ടിബി ജങ്‌ഷൻ സ്വദേശി അനസ് (28) എന്നിവരാണ് പിടിയിലായത്. വ്യാഴം രാത്രി ഒമ്പതരയോടെ ബാലരാമപുരം ജങ്ഷന് സമീപത്തെ തട്ടുകടയില്‍നിന്നും ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഊരുട്ടമ്പലം സ്വദേശി അഭിഷേകിനെയാണ് കാറിലെത്തിയ നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. 
അഭിഷേകിന്റെ സുഹൃത്ത് പ്രതികളില്‍ ഒരാളുടെ സുഹൃത്തിനോട്‌ സമൂഹ മാധ്യമത്തിലൂടെ മോശമായി സംസാരിച്ചതുമായി ബന്ധപ്പെട്ട വിഷയമാണ്‌ തട്ടിക്കൊണ്ടുപോകലിന്‌ ഇടയാക്കിയത്‌.
നിലവിളി കേട്ട്‌ പ്രദേശത്തുണ്ടായിരുന്നവർ ഉടന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്‌പി ഷാജി, ബാലരാമപുരം സിഐ ധര്‍മ്മജിത്ത്‌, എസ്ഐ ജ്യോതി സുധാകർ, എഎസ്ഐ പുഷ്‌പാംഗദൻ ആശാരി എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതികളെ പിടികൂടിയത്‌. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡുചെയ്‌തു. ഒളിവിലുള്ള രണ്ടു പ്രതികൾക്കായുള്ള തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home