രാജ്യത്ത് ജാതി വിവേചനവും അക്രമവും വർധിക്കുന്നു:
പി കെ ശ്രീമതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 10, 2024, 11:11 PM | 0 min read

വർക്കല
രാജ്യത്ത് ജാതീയമായ വിവേചനവും മതപരമായ അക്രമവും വർധിച്ച് വരുന്നതായി ജനാധിപത്യ മഹിളാ അസോസിയേഷൻ അഖിലേന്ത്യ പ്രസിഡന്റ് പി കെ ശ്രീമതി. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ  മനുഷ്യാവകാശ ദിനത്തിൽ  തൊഴിലില്ലായ്മ, വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്നിവയ്ക്കെതിരെ വർക്കലയിൽ സംഘടിപ്പിച്ച ഒപ്പുശേഖരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 
  ദാരിദ്ര്യ നിർമാർജനത്തിലൂടെ കേരളം ഇന്ത്യയിലെ പച്ചത്തുരുത്തായി മാറുകയാണെന്നും അവർ പറഞ്ഞു.   ജില്ലാ പ്രസിഡന്റ്‌ എൽ ശകുന്തള കുമാരി അധ്യക്ഷയായി. കേന്ദ്ര കമ്മിറ്റി അംഗം എം ജി മീനാംബിക, സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ് പുഷ്‌പലത, ജില്ലാ സെക്രട്ടറി
ശ്രീജ ഷൈജുദേവ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷൈലജാ ബീഗം, വി അമ്പിളി, ബിന്ദു ഹരിദാസ്, പ്രീത, ജലജകുമാരി, ശോഭനകുമാരി, വി പ്രിയദർശിനി, സുനിത എസ് ബാബു തുടങ്ങിയവർ സംസാരിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home