ലഭിച്ചത് 3803 അപേക്ഷ

തിരുവനന്തപുരം
മന്ത്രിമാരുടെ നേതൃത്വത്തിലുള്ള താലൂക്ക്‌തല പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങും തിങ്കളാഴ്ച തുടങ്ങും. ജില്ലയിൽ 17 വരെയാണ് അദാലത്ത്. 3803 അപേക്ഷയാണ് ഇതുവരെ ലഭിച്ചത്. വഴുതക്കാട് ഗവ. വനിതാ കോളേജിൽ രാവിലെ 10ന് തിരുവനന്തപുരം താലൂക്ക്‌തല അദാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 10ന് നെയ്യാറ്റിൻകര താലൂക്ക്തല അദാലത്ത് നെയ്യാറ്റിൻകര എസ്എൻ ഓഡിറ്റോറിയത്തിലും 12ന് നെടുമങ്ങാട് താലൂക്ക്തല അദാലത്ത് നെടുമങ്ങാട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലും നടക്കും.
13ന് ചിറയിൻകീഴ് താലൂക്ക്തല അദാലത്ത് ആറ്റിങ്ങൽ മാമം പൂജ കൺവൻഷൻ സെന്ററിലും 16ന് വർക്കല താലൂക്ക്തല അദാലത്ത് വർക്കല എസ്എൻ കോളേജിലും നടക്കും. 17ന് കാട്ടാക്കട താലൂക്ക്‌തല അദാലത്തിന് കാട്ടാക്കട ക്രിസ്ത്യൻ കോളേജ് വേദിയാകും.
Related News

0 comments