ചുവപ്പിന്‍ കരുത്തില്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 03, 2024, 01:00 AM | 0 min read

നേമം/ മംഗലപുരം
സിപിഐ എം നേമം, മംഗലപുരം ഏരിയ സമ്മേളനങ്ങൾ സമാപിച്ചു. ജനകീയ കരുത്തിന്റെ കാഹളമായി പാപ്പനംകോടിനെ ചുവപ്പണിയിച്ച് സിപിഐ എം നേമം ഏരിയ സമ്മേളനത്തിന് സമാപനം. നാലുദിവസമായി നടക്കുന്ന സമ്മേളനത്തിന് പ്രകടനത്തോടെയും പൊതുസമ്മേളനത്തോടെയുമാണ് സമാപനമായത്. 
കാരയ്‌ക്കാമണ്ഡപത്തുനിന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ആരംഭിച്ച റെഡ് വളന്റിയർ മാർച്ച് സംഘടനയുടെ കരുത്ത് വിളിച്ചോതി. വെങ്ങാനൂർ ഭാസ്‌കരൻ നഗറിൽ (പാപ്പനംകോട് ജങ്ഷനിൽ) സമാപിച്ച മാർച്ചിന്‌ ജില്ലാ സെക്രട്ടറി വി ജോയി അഭിവാദ്യം സ്വീകരിച്ചു. 
പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റിയം​ഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. സം​ഘാടക സമിതി ചെയർമാൻ പാറക്കുഴി സരേന്ദ്രൻ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയം​ഗം കടകംപള്ളി സുരേന്ദ്രൻ, ജില്ലാ കമ്മിറ്റിയം​ഗങ്ങളായ സി കെ ഹരീന്ദ്രൻ, എം എം ബഷീർ, ഐ ബി സതീഷ്, എസ് കെ പ്രീജ, ഏരിയ സെക്രട്ടറി പ്രതാപചന്ദ്രൻ, സംഘാടക സമിതി ജനറൽ കൺവീനർ കെ പ്രസാദ് എന്നിവർ സംസാരിച്ചു.
മംഗലപുരം 
പോത്തൻകോടിനെ ചുവന്ന കടലാക്കി സിപിഐ എം മംഗലപുരം ഏരിയ സമ്മേളനം സമാപിച്ചു. നാലുദിവസം നീണ്ട സമ്മേളനത്തിന്റെ  പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിൽ (പോത്തൻകോട്‌ ജങ്‌ഷൻ) സിപിഐ എം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം എം വി നികേഷ് കുമാർ ഉദ്ഘാടനം ചെയ്തു. 
കരൂരിൽനിന്ന്‌ ആരംഭിച്ച ചുവപ്പ് സേനയുടെ പരേഡിലും പ്രകടനത്തിലും നൂറുകണക്കിനുപേർ പങ്കാളികളായി. പൊതുസമ്മേളനത്തിൽ ഏരിയ സെക്രട്ടറി എം ജലീൽ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി വി ജോയി, സെക്രട്ടറിയറ്റ് അംഗം ആർ രാമു, സ്വാഗതസംഘം ചെയർമാൻ എൻ ജി കവിരാജൻ, കൺവീനർ എസ് വി സജിത്ത്, ഏരിയ കമ്മിറ്റി അംഗങ്ങൾ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home