നെയ്യാറ്റിൻകര നഗരസഭ കുട്ടികളുടെ ഹരിതസഭ 22 ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 05:32 PM | 0 min read

നെയ്യാറ്റിൻകര> സംസ്ഥാന സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ ഹരിതസഭ 22ന് നടക്കും. മാലിന്യ നിർമാർജന സംവിധാനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുകയാണ് ഹരിതസഭയുടെ ലക്ഷ്യം. ഹരിതസഭയുടെ സംഘാടനവുമായി ബന്ധപ്പെട്ട നിർദേശങ്ങളും മാർഗരേഖകളും നഗരസഭ പരിധിയിലെ വിദ്യാലയങ്ങളിൽ നൽകിയിട്ടുള്ളതായി നഗരസഭ ചെയർമാൻ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home