ബാലരാമപുരം ഉപജില്ലാ കലോത്സവം സമാപിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 12:05 AM | 0 min read

കോവളം
ബാലരാമപുരം ഉപജില്ലാ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം കോട്ടുകാല്‍ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ചന്ദ്രലേഖ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം എം വി മന്‍മോഹന്‍ അധ്യക്ഷനായി. വിനോദ് ശാന്തിപുരം സമ്മാനദാനം നിര്‍വഹിച്ചു. 
കലോത്സവത്തിൽ എല്‍പി വിഭാഗത്തില്‍ നെല്ലിമൂട് സ്റ്റെല്ലാ മേരീസ് എല്‍പി സ്കൂളും യുപി വിഭാഗത്തില്‍ നെല്ലിമൂട് സെന്റ്‌ ക്രിസോസ്റ്റംസ് ഗേള്‍സ് ഹൈസ്കൂളും എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്കൂളും കിരീടം നേടി. സംസ്കൃതം യുപി വിഭാഗത്തില്‍ പള്ളിച്ചല്‍ എസ്ആര്‍എസ് യുപി സ്കൂളും എച്ച്എസ് വിഭാഗത്തില്‍ നെല്ലിമൂട് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്കൂളും കൂടുതല്‍ പോയിന്റ്‌ നേടി. അറബിക് എല്‍പി വിഭാഗത്തില്‍ മുട്ടയ്ക്കാട് എല്‍എംഎസ് എല്‍പി സ്കൂളും യുപി വിഭാഗത്തില്‍ വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളും എച്ച്എസ് വിഭാഗത്തില്‍ ബാലരാമപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളും ഒന്നാമതെത്തി.
എഇഒ കവിതാ ജോണ്‍, പഞ്ചായത്തംഗങ്ങളായ ജി ഗീത, കെ എസ് ശ്രീലതാദേവി, പിടിഎ പ്രസിഡന്റ്‌ കെ എസ് സജി, വിഎച്ച്എസ്‌സി പ്രിന്‍സിപ്പൽ ഇന്‍ ചാര്‍ജ് വി സുനില്‍കുമാര്‍, ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി എസ് ആര്‍ ഷിജി, എംപിടിഎ പ്രസിഡന്റ്‌ ബി ആര്‍ ഷീജ, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ പി എസ് സന്ധ്യ എന്നിവര്‍ പങ്കെടുത്തു.
 


deshabhimani section

Related News

View More
0 comments
Sort by

Home