നഗരസഭയ്‌ക്ക് സ്വീകരണമൊരുക്കി 
ജീവനക്കാരും അധ്യാപകരും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 11:14 PM | 0 min read

തിരുവനന്തപുരം
സുസ്ഥിര വികസനത്തിനുള്ള യുഎൻ ഹാബിറ്റാറ്റ് ഷാങ്‌ഹായ് ഗ്ലോബൽ പുരസ്‌കാരം ലഭിച്ച് അഭിമാനനേട്ടം കൈവരിച്ച തിരുവനന്തപുരം നഗരസഭയ്‌ക്ക് എഫ്എസ്ഇടിഒ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നഗരസഭാങ്കണത്തിൽ ചേർന്ന സ്വീകരണയോഗം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ലോകമെമ്പാടുമുള്ള അഞ്ചു നഗരങ്ങളെ അവാർഡിനായി തെരഞ്ഞെടുത്തപ്പോൾ അതിലൊന്ന്‌ തിരുവനന്തപുരം നഗരസഭയായി എന്നത്‌ അഭിമാനകരമാണെന്ന്‌ മന്ത്രി പറഞ്ഞു.
നഗരസഭയ്‌ക്കുള്ള ഉപഹാരം മേയർ ആര്യ രാജേന്ദ്രന് മന്ത്രി കൈമാറി. എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ മേയറെയും കോർപറേഷൻ സെക്രട്ടറി എസ് ജഹാംഗീറിനെയെയും പൊന്നാട അണിയിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് സിജോവ് സത്യൻ അധ്യക്ഷനായി. ഡെപ്യൂട്ടി മേയർ പി കെ രാജു, കെജിഒഎ സംസ്ഥാന സെക്രട്ടറി ശരത്ചന്ദ്ര ലാൽ, കണ്ണമ്മൂല വിജയകുമാർ, എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറി പി പി സന്തോഷ്, വൈസ് പ്രസിഡന്റുമാരായ എസ് ഗോപകുമാർ, കെ പി സുനിൽ കുമാർ, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ജി ശ്രീകുമാർ, എൻജിഒ യൂണിയൻ സൗത്ത് ജില്ലാ സെക്രട്ടറി എം സുരേഷ് ബാബു എന്നിവർ സംസാരിച്ചു.


deshabhimani section

Related News

0 comments
Sort by

Home