പതാക–കൊടിമര–ദീപശിഖാ ജാഥകൾ ഇന്ന് സംഗമിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 07, 2024, 11:47 PM | 0 min read

വർക്കല
സിപിഐ എം വർക്കല ഏരിയ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക -കൊടിമര -ദീപശിഖാ ജാഥകൾ വെള്ളിയാഴ്ച സമ്മേളന നഗറിൽ സംഗമിക്കും. വ്യാഴാഴ്ച കല്ലമ്പലം മുതൽ വർക്കല വരെ നടന്ന സമ്മേളന വിളംബര ജാഥ ആവേശമായി. ജില്ലാ സെക്രട്ടറിയറ്റംഗം ബി പി മുരളി ഫ്ലാഗ് ഓഫ് ചെയ്തു. കല്ലമ്പലം, ഞെക്കാട്, വടശ്ശേരിക്കോണം, പാലച്ചിറ, പുത്തൻചന്ത വഴി വർക്കല മൈതാനത്ത് സമാപിച്ചു. ജില്ലാ കമ്മിറ്റി അംഗം എസ് ഷാജഹാൻ, ഏരിയ സെക്രട്ടറി എം കെ യൂസഫ്, കെ എം ലാജി, വി സത്യദേവൻ, ബി എസ് ജോസ് എന്നിവര്‍ സംസാരിച്ചു. 
വെള്ളി വൈകിട്ട് നാലിന് മണമ്പൂർ എൻ രമേശന്റെ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ എ നഹാസ് ക്യാപ്റ്റനായ പതാകജാഥ ബി പി മുരളി ഉദ്ഘാടനം ചെയ്യും.  ഇലകമൺ എം കാമിലിന്റെ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌  ശ്രീധരൻ കുമാർ ക്യാപ്റ്റനായ കൊടിമരജാഥ എസ് ഷാജഹാൻ ഉദ്ഘാടനം ചെയ്യും. വെട്ടൂർ ടി ജി കൊച്ചുനാരായണന്റെ സ്‌മൃതി മണ്ഡപത്തിൽനിന്ന്‌ എ എസ് സുധാകരൻ ക്യാപ്റ്റനായ ദീപശിഖാ റാലി എം കെ യൂസഫ് ഉദ്ഘാടനം ചെയ്യും. വർക്കല സൗത്ത്, നോർത്ത്, ഇടവ, പാളയംകുന്ന്, ചെമ്മരുതി, ചെറുന്നിയൂർ, ഒറ്റൂർ എന്നിവിടങ്ങളിൽനിന്നുള്ള ദീപശിഖാ റാലികളും വൈകിട്ട് ആറിന് വർക്കല മൈതാനത്ത് എത്തിച്ചേരും. പതാക, കൊടിമര, ദീപശിഖാ റാലികൾ സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തിൽ ഏറ്റുവാങ്ങും. 
പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം 15ന് വൈകിട്ട് നാലിന് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. 


deshabhimani section

Related News

View More
0 comments
Sort by

Home