കെജിഒഎ അവകാശദിനം ആചരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 31, 2024, 12:32 AM | 0 min read

തിരുവനന്തപുരം 
കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റിലും ജില്ലാ ഓഫീസുകൾക്കു മുമ്പിലും അവകാശദിനം ആചരിച്ചു. 
വെറ്ററിനറി സർജന്മാരുടെ ഓൺലൈൻ ട്രാൻസ്ഫർ ഉടൻ നടപ്പാക്കുക, ഡയറക്ടറേറ്റിൽ ഫയൽ നീക്കത്തിലുണ്ടാകുന്ന താമസം പരിഹരിക്കുക, ഡയറക്ടർ തസ്തികയിലേക്ക് സ്പെഷ്യൽ റൂൾ പ്രകാരം വകുപ്പിലെ അർഹതയുള്ള അഡീഷണൽ ഡയറക്ടറെ പ്രൊമോട്ട് ചെയ്യുക, അഡീഷണൽ ഡയറക്ടർ തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം തടഞ്ഞ നടപടി പിൻവലിക്കുക, കരിയർ അഡ്വാൻസ്മെന്റ്‌ സ്കീം അപാകതകൾ പരിഹരിക്കുക, മൃഗസംരക്ഷണ വകുപ്പ് ശാസ്ത്രീയമായി പുനഃസംഘടിപ്പിക്കുക, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ/ ഫീൽഡ് ഓഫീസർ തസ്തികകളിലെ ചുമതലകളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച ഉത്തരവ് പുനഃപരിശോധിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. 
മൃഗസംരക്ഷണവകുപ്പ് ഡയറക്ടറേറ്റിനു മുമ്പിൽ നടന്ന പ്രകടനം സംസ്ഥാന പ്രസിഡന്റ്‌ ഡോ. എസ് ആർ മോഹനചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം  ഷാജഹാൻ, എ മൻസൂർ, ശ്രീവിശാഖ് എം ഗിരിനാഥ്, ആർ മനോജ് കുമാർ എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home