ലൈഫ് ഭവനങ്ങളുടെ താക്കോൽ കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 24, 2024, 12:57 AM | 0 min read

പാറശാല
കാരോട് പഞ്ചായത്തിലെ ലൈഫ് ഭവനങ്ങളുടെ പൂർത്തീകരണ പ്രഖ്യാപനവും താക്കോൽ കൈമാറലും പഞ്ചായത്ത് കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും മന്ത്രി എം ബി രാജേഷ് നിർവഹിച്ചു. ലൈഫ് ഭവനപദ്ധതിയിൽ 4,16,678 വീടുകൾ പൂർത്തീകരിച്ചതായി മന്ത്രി പറഞ്ഞു. പദ്ധതിയിൽ കേരളം 18,000 കോടിയിലധികം രൂപ ചെലവിട്ടു. 2000 കോടി രൂപ മാത്രമാണ് കേന്ദ്ര സംഭാവന. ഹരിതകർമസേനാംഗങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുവാൻ പഞ്ചായത്തുകൾ 100 ശതമാനം യൂസർഫീ കൈവരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
 കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എസ് കെ ബെൻഡാർവിൻ, കാരോട് പഞ്ചായത്ത് പ്രസിഡന്റ്‌ സി എ ജോസ്, സൂസിമോൾ, സൂര്യ എസ് പ്രേം, കെ സലീല, എഡ്വിൻ സാം, കെ രാജയ്യൻ കപ്യാർ, എസ് ബി ആദർശ്, എം കുമാർ, എസ് അജയകുമാർ, എ ടി ജോർജ്, ആർ ഐ കലാറാണി തുടങ്ങിയവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home