നിർമാണം നവംബർ 15ന് 
തുടങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 02:16 AM | 0 min read

കഴക്കൂട്ടം 
തലസ്ഥാന നഗരത്തിന്റെ സ്വപ്നപദ്ധതികളിലൊന്നായ ശ്രീകാര്യം ഫ്ലൈഓവർ നവംബറിൽ 15 ന് നിർമാണ പ്രവർത്തനം ആരംഭിക്കും. 18 മാസത്തിനകം പൂർത്തിയാക്കും. ശ്രീകാര്യം മേൽപ്പാല നിർമാണത്തിനായി കഴിഞ്ഞ മന്ത്രിസഭായോഗം 71.38 കോടി രൂപയുടെ ടെൻഡർ അംഗീകരിച്ചിരുന്നു. 98 കോടി നൽകി സ്ഥലമെടുപ്പ് പൂർത്തിയാക്കി. 
പൂർണമായി കെട്ടിടങ്ങൾ പൊളിച്ചുമാറ്റി. കല്ലമ്പള്ളി മുതൽ ചാവടിമുക്ക് വരെ 535 മീറ്ററിൽ നാലുവരി പാതയുള്ളതാകും മേൽപ്പാലം. ഇരുവശത്തും 7 മീറ്റർ വീതിയിൽ സർവീസ് റോഡുമുണ്ടാകും. തിരുവനന്തപുരം നഗരത്തിലെ ഇടുങ്ങിയ ജങ്‌ഷനാണ് ശ്രീകാര്യം. നഗരത്തിലേക്ക് കടക്കാൻ കഴക്കൂട്ടം, ചെമ്പഴന്തി, ആക്കുളം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ എത്തിച്ചേരുന്നത് ശ്രീകാര്യത്തേക്കാണ്. നിർദിഷ്ട ലൈറ്റ് മെട്രോ പദ്ധതിയുടെ ആവശ്യകതയും ഉൾക്കൊള്ളിച്ചാണ് മേൽപ്പാലം രൂപകൽപ്പന. 
മേൽപ്പാലം യാഥാർഥ്യമാകുന്നതോടെ ശ്രീകാര്യത്തെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന്‌ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പറഞ്ഞു. ആദ്യം സർവീസ് റോഡുകളുടെ നിർമാണം തുടങ്ങിയശേഷമേ മേൽപ്പാലത്തിന്റെ നിർമാണം ആരംഭിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
 


deshabhimani section

Related News

View More
0 comments
Sort by

Home