റംബൂട്ടാന്റെ കുരു തൊണ്ടയിൽ 
കുടുങ്ങി 6 മാസമുള്ള കുഞ്ഞ്‌ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 01:02 AM | 0 min read

കിളിമാനൂർ
റംബൂട്ടാന്റെ കുരു തൊണ്ടയിൽ കുടുങ്ങി 6 മാസം പ്രായമായ കുഞ്ഞ്‌ മരിച്ചു. കരവാരം തോട്ടയ്ക്കാട് മംഗ്ലാവിൽ വീട്ടിൽ അനേഷ് സുധാകരന്റെയും വൃന്ദയുടെയും മകൻ ആദവാണ് മരിച്ചത്. വ്യാഴം വൈകിട്ട് ആറോടെയാണ്‌ സംഭവം. ബന്ധുക്കളായ കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു. ഇതിനിടെ വീട്ടിൽ പൂജവയ്ക്കുന്നതിനായി വച്ചിരുന്ന പഴങ്ങളിൽ നിന്നാണ്‌ റംബൂട്ടാൻ കഴിച്ചത്‌. 
സംഭവ സമയം അടുക്കളയിലായിരുന്ന വൃന്ദ മറ്റുകുട്ടികളുടെ കരച്ചിൽ കേട്ടാണ്‌ ഓടിയെത്തിയത്‌. ഉടൻ കുഞ്ഞിനെ കെടിസിടി ആശുപത്രിയിലെത്തിച്ച് തൊണ്ടയിൽ കുടുങ്ങിയ റംബൂട്ടാന്റെ കുരു പുറത്തെടുത്തു. എന്നാൽ കുട്ടിക്ക് ശ്വാസമെടുക്കാൻ കഴിയാത്തതിനെത്തുടർന്ന് കൃത്രിമ ശ്വാസം നൽകി ആംബുലൻസിൽ തിരുവനന്തപുരം എസ്എടി ആശുപത്രിയിലെത്തിച്ചെങ്കിലും വെള്ളി പുലർച്ചെ മരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. ആരുഷ് ആണ്‌ സഹോദരൻ. 


deshabhimani section

Related News

View More
0 comments
Sort by

Home