കോവളം ഏരിയ കമ്മിറ്റി ഓഫീസ് 
ഉദ്‌ഘാടനം ഇന്ന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 01:10 AM | 0 min read

കോവളം 
സിപിഐ എം കോവളം ഏരിയ കമ്മിറ്റി ഓഫീസ് സ. ഇ കെ നായനാർ സ്‌മാരക മന്ദിരം ചൊവ്വാഴ്ച വൈകിട്ട്‌ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി വി ജോയി അധ്യക്ഷനാകും. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ നിർധനരായ 11 കുടുംബങ്ങൾക്ക്‌ പാർടി നിർമിച്ച വീടുകളുടെ താക്കോൽദാനവും നടക്കും. 11 "തലോടൽ' ഭവനങ്ങളുടെ താക്കോൽ ദാനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിര്‍വഹിക്കും. കോടിയേരി ബാലകൃഷ്‌ണൻ ഹാൾ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
പാർടി അംഗങ്ങളിൽനിന്നും ബഹുജനങ്ങളിൽനിന്നും സ്വരൂപിച്ച ഫണ്ട്‌ ഉപയോഗിച്ചാണ്‌ ഏരിയ കമ്മിറ്റി ഓഫീസും വീടുകളും നിർമിച്ചത്‌. പി കൃഷ്‌ണപിള്ള ലൈബ്രറി ആൻഡ്‌ പഠനഗവേഷണ കേന്ദ്രത്തിന്റെ ഉദ്‌ഘാടനം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ നിർവഹിക്കും. സ്‌റ്റുഡിയോയും മീഡിയ റൂമും വി ജോയി എംഎൽഎ ഉദ്‌ഘാടനം ചെയ്യും. ജനസേവന കേന്ദ്രം മന്ത്രി വി ശിവൻകുട്ടി തുറന്നുനൽകും. ഇ കെ നായനാരുടെ ചിത്രം സംസ്ഥാന കമ്മിറ്റിയംഗം ഡോ. ടി എൻ സീമ അനാച്ഛാദനം ചെയ്യും.
 സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, എ എ റഹിം എംപി, ജില്ലാ സെക്രട്ടറിയറ്റംഗം സി ജയൻബാബു, ജില്ലാകമ്മിറ്റിയംഗം പി രാജേന്ദ്രകുമാർ, കെഎഎൽ ചെയർമാൻ പുല്ലുവിള സ്‌റ്റാൻലി, നിർമാണ കമ്മിറ്റി കൺവീനർ അഡ്വ. എസ്‌ അജിത്‌ എന്നിവർ പങ്കെടുക്കും.


deshabhimani section

Related News

View More
0 comments
Sort by

Home