നെയ്യാർ ഇക്കോ ടൂറിസം കേന്ദ്രത്തിൽ പുതിയ സംരംഭങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 01:07 AM | 0 min read

കാട്ടാക്കട
ഇക്കോ ടൂറിസം പദ്ധതിയിലൂടെ നെയ്യാർഡാമിൽ വികസനം യാഥാർഥ്യമാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. നെയ്യാർ ഇക്കോ ടൂറിസം കേന്ദ്രത്തിലെ  ത്രീഡി തിയ്യറ്റർ, ഇക്കോ ഷോപ്പ്, കഫ്റ്റീരിയ, നവീകരിച്ച ഇൻസ്‌പെക്ഷൻ ബംഗ്ലാവ്, ഇൻഫർമേഷൻ സെന്റർ എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടൂർ ആന പുനരധിവാസ കേന്ദ്രം യാഥാർഥ്യത്തിലേക്ക്‌ അടുക്കുകയാണ്‌. 
കാപ്പുകാട്- നെയ്യാർഡാം-കുമ്പിച്ചൽ കടവ് ടൂറിസം ഡെസ്റ്റിനേഷൻ പദ്ധതി ഉടൻ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സി കെ ഹരീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. മുഖ്യവനം മേധാവി ഗംഗാസിങ്‌ മുഖ്യാതിഥിയായി. പ്രമോദ് ജി കൃഷ്‌ണൻ, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, അമ്പൂരി പഞ്ചായത്ത് പ്രസിഡന്റ് വത്സലരാജു, ജില്ലാ പഞ്ചായത്തംഗം വി രാധിക, ആട്ടുകാൽ അജി, കള്ളിക്കാട് സുനിൽ, ആർ ലത, പി സുദർശനൻ, സി ജനാർദനൻ, എസ് വി വിനോദ്, ഐ എസ് സുരേഷ് ബാബു എന്നിവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home