ബിഎസ്എൻഎൽ ജീവനക്കാർ പ്രതിഷേധിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 21, 2024, 03:21 AM | 0 min read

തിരുവനന്തപുരം 
കൊൽക്കത്തയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികളെ ഉടൻ അറസ്റ്റ്‌ ചെയ്യണമെന്നും സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ ബിഎസ്എൻഎൽ വർക്കിങ്‌ വിമെൻസ് കോ- –-ഓർഡിനേഷൻ കമ്മിറ്റി അഖിലേന്ത്യ വ്യാപകമായി പ്രതിഷേധിച്ചു. 
ബിഎസ്എൻഎൽ സിടിഒ പരിസരത്തു നടന്ന പ്രതിഷേധ യോഗം എഐബിഡിപിഎ സർക്കിൾ അസി. സെക്രട്ടറി എ എസ് ആശ ഉദ്ഘാടനംചെയ്തു. 
സംസ്ഥാന മഹിളാ കമ്മിറ്റി അംഗം എസ് സതികുമാരി അധ്യക്ഷയായി. എഐബിഡിപിഎ അഖിലേന്ത്യ അസി. ജനറൽ സെക്രട്ടറി ആർ മുരളീധരൻ നായർ, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ ആർ രാജേഷ്‌ കുമാർ, ജില്ലാ സെക്രട്ടറി ആർ എസ് ബിന്നി, ജില്ലാ മഹിളാ കമ്മിറ്റി കൺവീനർ പി എൽ നാഗേന്ദു, ബിഎസ്എൻഎൽ സിസിഎൽയു ജില്ലാ സെക്രട്ടറി കെ മുരുകേശൻ നായർ തുടങ്ങിയവർ സംസാരിച്ചു. 


deshabhimani section

Related News

View More
0 comments
Sort by

Home