സിപിഐ വിട്ടവർ സിപിഐ എമ്മുമായി സഹകരിച്ചു പ്രവർത്തിക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 20, 2024, 01:40 AM | 0 min read

കഴക്കൂട്ടം 
കഴക്കൂട്ടത്ത്‌ സിപിഐ വിട്ട് 50ഓളം പേർ സിപിഐ എമ്മുമായി സഹകരിച്ച്‌ പ്രവർത്തിക്കാൻ തീരുമാനിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി ജോയിയും സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രനും ചേർന്ന് ഇവരെ സ്വീകരിച്ചു. 
സിപിഐ മണ്ഡലം സെക്രട്ടറിയറ്റ് അംഗം അജയകുമാർ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ നാരായണ ശർമ, സുരേന്ദ്രൻ, ആറ്റിപ്ര അശോകൻ, പാങ്ങപ്പാറ മോഹനൻ, കുളത്തൂർ ലോക്കൽ സെക്രട്ടറി കെ ബിജു അടക്കമുള്ളവരാണ്‌ സിപിഐ വിട്ടത്‌. 
സിപിഐ എം ഏരിയ സെക്രട്ടറി ഡി രമേശൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി ജയപ്രകാശ്, എസ് പി ദീപക്, ഏരിയ കമ്മിറ്റി അംഗങ്ങളായ മേടയിൽ വിക്രമൻ, വി സാംബശിവൻ, വി സുരേഷ് ബാബു, ആർ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.


deshabhimani section

Related News

View More
0 comments
Sort by

Home