കൃഷിയിലും പഠനത്തിലും അക്ഷയ് ഫുൾ എപ്ലസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 12, 2024, 01:24 AM | 0 min read

പാറശാല
കൃഷിയിലും പഠനത്തിലും ഫുൾ എപ്ലസ് നേടി ചെറുവാരക്കോണത്തെ കുട്ടിക്കർഷകൻ. മുണ്ടപ്ലാവിളയിൽ വിജയകുമാറിന്റെയും പ്രീജയുടെയും മകനായ വി അക്ഷയ് ആണ് ഈ മിടുക്കൻ. അച്ഛന്റെ പാത പിന്തുടർന്നാണ് അക്ഷയ് കൃഷിയിലേക്ക്‌ തിരിഞ്ഞത്. മുണ്ടപ്ലാവിളയിലെ രണ്ടേക്കറോളം ഏല പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. ഇതിൽ ഒന്നേകാൽ ഏക്കറിൽ വാഴ മാത്രമാണ്. പടവലം, പാവൽ, മുളക്, ചീര, വെണ്ട, പയർ, വാഴ, മരച്ചീനി, വഴുതന, ചെണ്ടുമല്ലി, വാടാമുല്ല, ചെണ്ടുമല്ലി, ചോളം, വെള്ളരി തുടങ്ങിയവയും കൃഷിയിടത്തിലുണ്ട്‌. ടിഷ്യു കൾച്ചർ നേന്ത്രവാഴകൾ കുലച്ച് വിളവിന് പാകമായിട്ടുണ്ട്.സ്വന്തമായി ഉണ്ടാക്കിയെടുത്ത ജൈവ കീടനാശിനികളും കൃഷിഭവൻ വഴി ലഭിക്കുന്നതുമാണ്‌ കൃഷിയിടത്തിൽ പ്രയോഗിക്കുന്നത്‌. പാറശാല കൃഷി ഓഫീസിന്റെ സഹായത്തോടെ കാർഷികവിളകൾക്ക് മികച്ച വിപണിയും അക്ഷയ്‌ കണ്ടെത്താറുണ്ട്‌. പാറശാല ഗവ. ഗേൾസ് ഹൈസ്കൂളിൽനിന്ന് എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എപ്ലസ് നേടിയ അക്ഷയ്‌ തന്റെ വിളവ് അധ്യാപകർക്കും സഹപാഠികൾക്കും പങ്കുവയ്ക്കാറുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home