ജനവാസമേഖലയിൽ ആദ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 02:09 AM | 0 min read

തിരുവനന്തപുരം
വിതുര, കാട്ടാക്കട ഉൾപ്പെടെയുള്ള മലയോരമേഖലകളിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെങ്കിലും നഗരത്തിനോടുചേർന്ന ജനവാസമേഖലയിൽ എത്തുന്നത്‌ ആദ്യ അനുഭവമാണെന്ന്‌ വനപാലകർ പയുന്നു.  ‘ജെല്ലിക്കെട്ട്‌’ എന്ന മലയാളം സിനിമയെ അനുസ്‌മരിപ്പിക്കുംവിധം മണിക്കൂറുകളോളം പിന്തുടർന്ന്‌ കാട്ടുപോത്തിനെ പിടികൂടുന്നതും തങ്ങളുടെ സർവീസിലെ ആദ്യ അനുഭവമാണെന്ന്‌ ദൗത്യസംഘത്തിലുൾപ്പെട്ട വനപാലകർ പറഞ്ഞു. 
 ഒരു മനുഷ്യനും പരിക്കേൽക്കാതെ ദൗത്യം വിജയിപ്പിക്കാനായ സന്തോഷവും അവർ പങ്കുവച്ചു. ഡിഎഫ്‌ഒ അനിൽ ആന്റണിയുടെ നേതൃത്വത്തിൽ അഞ്ചൽ, കുളത്തൂപ്പൂഴ, പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിൽനിന്ന്‌ അമ്പതിലധികം വനപാലകരും മനുഷ്യ–- വന്യജീവി സംഘർഷം തടയുന്നതിന്‌ രൂപീകരിച്ച ദ്രുതകർമസേന (ആർആർടി) അംഗങ്ങളും ഉൾപ്പെട്ടതായിരുന്നു ദൗത്യസംഘം. തഹസിൽദാർ, മംഗലപുരം, മാണിക്കൽ പഞ്ചായത്ത്‌ ഭരണസമിതി, റവന്യൂ ഉദ്യോഗസ്ഥർ പൊലീസ്, അഗ്നിശമനസേന ഉൾപ്പെടെ ദൗത്യത്തിന്‌ പിന്തുണയേകി.
 
പോത്തോട്ടം ഈ വഴിയേ
മംഗലപുരം തലയ്‌ക്കോണത്തുനിന്ന്‌ ബുധൻ രാത്രി പോത്തൻകോട്‌ ഭാഗത്തേക്കാണ്‌ പോത്ത്‌ സഞ്ചരിച്ചതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. മോഹനപുരം–- വാവറയമ്പലം വഴി വെഞ്ഞാറമൂട്‌, പിരപ്പൻകോട്‌ മേഖലയിലേക്ക്‌ കടന്നു. വ്യാഴം രാവിലെ 6.30ന്‌ പിരപ്പൻകോടിനു സമീപം മാണിക്കൽ സർവീസ്‌ സഹകരണ ബാങ്കിന്‌ എതിർവശത്തുള്ള ജനവാസമേഖലയിൽ പോത്തിനെ കണ്ടു.
എട്ടുമണിയോടെ മംഗലപുരത്തുനിന്ന്‌ ദൗത്യസംഘം പിരപ്പൻകോട്‌ എത്തി. എംസി റോഡിനോടു ചേർന്ന്‌ വീടുകളും കടകളും തിങ്ങിനിറഞ്ഞ പ്രദേശത്തെ കുറ്റിക്കാട്ടിലാണ്‌ പോത്ത്‌ നിലയുറപ്പിച്ചത്‌. വിരണ്ടോടി നാട്ടുകാരെ ആക്രമിക്കാൻ സാധ്യതയുള്ളതിനാൽ മയക്കുവെടിവയ്‌ക്കാനുള്ള സാഹചര്യത്തിനുവേണ്ടി ദൗത്യസംഘം കാത്തിരുന്നു. 
12.20 ഓടെ പോത്ത്‌ ദൗത്യസംഘത്തിനുനേരെ പാഞ്ഞടുത്തു. തുടർന്ന്‌ മൂന്നുതവണ വെടിയുതിർത്തു. ഇതിൽ ഒരു മയക്കുവെടിയേറ്റിട്ടും പോത്ത്‌ എംസി റോഡ്‌ മുറിച്ചുകടന്ന്‌ വീണ്ടും ഓടി. ഈസമയം പൊലീസ്‌ എംസി റോഡിലൂടെയുള്ള വാഹനങ്ങൾ തടഞ്ഞിട്ടു. 
12.30 ഓടെ മറ്റൊരു റബർ തോട്ടത്തിൽ വീണ്ടും പോത്തിനെ കണ്ടെത്തി. മയക്കുവെടിയേറ്റതിന്റെ ക്ഷീണം പോത്തിനെ ബാധിച്ചിരുന്നു. റബർ തോട്ടത്തിന്റെ സിമന്റുകട്ടകൊണ്ട്‌ നിർമിച്ച മതിൽ തകർത്ത്‌ വീണ്ടും ഓടി. 1.30ന്‌ തെന്നൂർ പ്രദേശത്ത്‌ മണികണ്ഠൻ വയലിലെത്തി മയങ്ങിവീണു.


deshabhimani section

Related News

View More
0 comments
Sort by

Home