ഡിവൈഎഫ‌്ഐ യുവസാക്ഷ്യം: ചുവരെഴുത്ത‌് ക്യാമ്പയിൻ സംഘടിപ്പിച്ചു

പത്തനംതിട്ട
ഗാന്ധി രക്തസാക്ഷി ദിനമായ 30ന‌് ‘മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം’ എന്ന സന്ദേശമുയർത്തി ഡിവൈഎഫ‌്ഐ ജില്ലയിൽ നാല‌് കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ‘യുവസാക്ഷ്യം’ പരിപാടിയുടെ ഭാഗമായി ചുവരെഴുത്തു ക്യാമ്പയിൻ സംഘടിപ്പിച്ചു. ജില്ലാതല ഉദ‌്ഘാടനം കോന്നി പ്രമാടത്ത‌് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ‌് സംഗേഷ‌് ജി നായർ ഉദ‌്ഘാടനംചെയ‌്തു. ബ്ലോക്ക‌് സെക്രട്ടറി എം അനീഷ‌്കുമാർ, മേഖല സെക്രട്ടറി അഖിൽ മോഹനൻ എന്നിവർ സംബന്ധിച്ചു.
റാന്നിയിൽ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ആർ മനു ഉദ‌്ഘാടനംചെയ‌്തു. എം ആർ വത്സകുമാർ, ജിതിൻ രാജ‌്, ലിബിൻലാൽ വർഗീസ‌് എന്നിവർ, വൈശാഖ‌്, മുഹമ്മദ‌് ഷാഫി സന്നിഹിതരായി. കൊടുമണിൽ രാജ‌്കുമാർ, ബിജോ എം ജോർജ‌് എന്നിവരും കോഴഞ്ചേരിയിൽ ബിജിലി പി ഈശോ, സുബീഷ‌്കുമാർ എന്നിവരും ഇരവിപേരൂരിൽ പി ടി അജയൻ, എൻ എസ‌് രാജീവ‌്, ദീപ ശ്രീജിത് എന്നിവരും നേതൃത്വം നൽകി.
തിരുവല്ലയിൽ എം സി അനീഷ‌്കുമാർ, അനൂപ‌്കുമാർ, കെ വി മഹേഷ‌്, ചന്ദ്രലേഖ എന്നിവരും അടൂരിൽ ശ്രീനി എസ‌് മണ്ണടി, മുഹമ്മദ‌് അനസ‌് എന്നിവരും പത്തനംതിട്ടയിൽ അനീഷ‌് വിശ്വനാഥ‌്, അൻസിൽ അഹമ്മദ‌് എന്നിവരും പെരുനാട്ടിൽ ജോബി ടി ഈശോ, പ്രവീൺ പ്രസാദ‌്, റോബിൻ തോമസ‌് എന്നിവരും മല്ലപ്പള്ളിയിൽ ഷിനു കുര്യൻ, ജി കിരൺ എന്നിവരും നേതൃത്വം നൽകി.








0 comments