ചക്കയുടെ ഔഷധ ഗുണത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കണം

പത്തനംതിട്ട
അമതിവണ്ണം, പ്രമേഹം, ക്യാൻസർ, കൂടിയ കൊളസ്‌ട്രോൾ തുടങ്ങിയ ജീവിത ശൈലീ രോഗങ്ങൾ തടയുന്നതിന് ചക്കയ്ക്കുള്ള കഴിവിനെ പറ്റി ആരോഗ്യരംഗത്തെ വിദ്ഗദരിലൂടെ ജനങ്ങളെ ബോധവല്ക്കരിക്കുന്നതിന് സാധിച്ചാൽ ചക്കയുടെ സ്വീകാര്യത വർദ്ധിപ്പിക്കാൻ സാധിക്കുമെന്ന് ജാക്ക് 365 ഉല്പന്നങ്ങളുടെ മേധാവി ജെയിംസ് ജോസഫ് പ്രസ്താവിച്ചു. ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ നടന്ന ചക്കയുടെ സാധ്യതകളും വെല്ലുവിളികളും ശില്പശാലയിൽ പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം
ചക്കയുടെ മൂല്യ വർദ്ധിത ഉല്പന്നങ്ങളുടെ നിർമ്മാണം, വിപണനം എന്നിവയക്ക് പൊതു സ്വകര്യ പങ്കാളിത്വത്തോടെയുള്ള പദ്ധതികൾ അവിഷ്‌കരിക്കണം. സംരംഭകർക്ക് ആവശ്യമായ പരിശീലനങ്ങൾ നൽകുന്നതിന് സംസ്ഥാനത്തെ മുഴുവനുമുള്ള കൃഷി വിജ്ഞാന കേന്ദ്രങ്ങളും, കാർഷിക സർവകലാശാലയും നടപടി സ്വീകരിക്കണം. കർഷകർ, ഉല്പാദകർ, വിപണന രംഗത്ത് പ്രവർത്തിക്കുന്നവർ എന്നിവർക്കെല്ലാമായി പ്രത്യേകം ശൃംഘല രൂപീകരിക്കണമെന്നും ശില്പശാലയിൽ നിർദ്ദേശങ്ങൾ ഉയർന്നു.
ചക്കയുടെ സാധ്യതകളുടെ പ്രചാരണ വർദ്ധിപ്പിക്കുന്നതിന് മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിൽ മാത്യഭൂമി ചീഫ് റിപ്പോർട്ടർ എസ് ഡി വേണുകുമാർ, ചക്കയുടെ വിപണനത്തിന് കമോഡിറ്റി ബെയ്‌സ്ഡി ഓർഗനൈസേഷനുകളുടെ പങ്ക് എന്ന വിഷയത്തിൽ ശാന്തീഗ്രാം ഡയറക്ടർ എൽ പങ്കജാക്ഷൻ, ഉറവ് വയനാട് ഡയറ്കടർ സി ഡി സുനീഷ്, ചക്കയുടെ സാധ്യതകൾ വികസപ്പിക്കുന്നതിന് പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ജൈത്രയാത്ര എന്ന വിഷയം സീനിയർ സയന്റിസ്റ്റും മേധാവിയുമായ ഡോ. സി പി റോബർട്ട് എന്നിവർ അവതരിപ്പിച്ചു.സമാപന സമ്മേളനത്തിൽ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. സി പി റോബർട്ട് അദ്ധ്യക്ഷനായി. ഐസിഏആർ അഗ്രികൾച്ചറൽ ടെക്‌നോളജി അപ്ലിക്കേഷൻ റിസേർച്ച് ഇൻസ്റ്റിറ്റിയുട്ട് ഡയറക്ടർ ഡോ. എം ജെ ചന്ദ്രഗൗഡ ഉദ്ഘാടനം നിർവഹിച്ചു. ഐസിഏആർ സോൺൽ മുൻ ഡയറക്ടർ ഡോ. എസ് പ്രഭുകുമാർ കൃഷി വിജ്ഞാന കേന്ദ്രം സബ്ജക്റ്റ് മാറ്റർ സ്‌പെഷ്യലിസ്റ്റുമാരായ ഡോ. റിൻസി കെ ഏബ്രഹാം, ഡോ. സിന്ധു സദാനന്ദൻ എന്നിവർ സംസാരിച്ചു.









0 comments