പരിഹാരങ്ങളുമായി മന്ത്രിമാർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 17, 2024, 12:29 AM | 0 min read

തിരുവല്ല
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ സർക്കാർ ജനങ്ങളുടെ അടുത്തേക്കെത്തുന്നതിന്റെ ഭാഗമായുള്ള "കരുതലും കൈത്താങ്ങും’ തിരുവല്ല താലൂക്ക് അദാലത്ത് മുത്തൂർ ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ നടന്നു. മന്ത്രിമാരായ പി രാജീവ്, വീണാ ജോർജ് എന്നിവരാണ് പരാതികൾ കേട്ട് പരിഹാരം കണ്ടെത്താനെത്തിയത്.
158 പരാതികളാണ് പരിഗണനയ്‌ക്കെത്തിയത്‌. ഇതിൽ 126 പരാതികൾക്ക് പരിഹാരമായി. 78 ശതമാനം പരാതികളും അദാലത്തിൽ പരിഹരിച്ചു. 29 പരാതികൾ പൂർണമായി പരിഹരിച്ചു. 97 അപേക്ഷകളിൽ പരാതി പരിഹാരത്തിനും നിർദേശിച്ചു. ഇതുകൂടാതെ തിങ്കളാഴ്ച 131 പരാതികൾ കൂടി കൗണ്ടറിൽ ലഭിച്ചു. ഫയലിൽ സ്വീകരിച്ച ഇവ ഒരാഴ്‌ചക്കുള്ളിൽ പരിശോധിച്ച് പരിഹാരം കണ്ടെത്തും.
മുത്തൂർ ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ നടന്ന അദാലത്ത് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. അഡ്വ. മാത്യു ടി തോമസ് എംഎൽഎ അധ്യക്ഷനായി. മന്ത്രി വീണാ ജോർജ്, കലക്ടർ എസ് പ്രേം കൃഷ്ണൻ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. വിജി നൈനാൻ, കോയിപ്രം ബ്ലോക്ക് പ്രസിഡന്റ്‌ കെ കെ വത്സല, നിഷാ അശോകൻ, ടി പ്രസന്നകുമാരി, എബ്രഹാം തോമസ്-, എം ഡി ദിനേശ് കുമാർ-, അനുരാധാ സുരേഷ്, പി സുജാത, സി എസ് ബിനോയ്, എഡിഎം ബി ജ്യോതി, തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂർ എന്നിവർ സംസാരിച്ചു.
 
 


deshabhimani section

Related News

0 comments
Sort by

Home