ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം

പത്തനംതിട്ട
ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം കേരള ബാങ്ക് സിപിസി ഓഡിറ്റോറിയത്തിൽ നടന്നു. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, തുല്യജോലിക്ക് തുല്യവേതനം നൽകുക എന്നീ ആവശ്യങ്ങൾ സമ്മേളനത്തിൽ ഉന്നയിച്ചു. എ കെ ബി ആർ എഫ് സംസ്ഥാന കമ്മിറ്റിയംഗം കെ ബി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ ജില്ലാ കമ്മിറ്റിയംഗം കെ എ സിനാജ് അധ്യക്ഷനായി.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ വി ജോർജ് സംഘടന റിപ്പോർട്ടിങ്ങും ജില്ലാ സെക്രട്ടറി അഖിൻ രവീന്ദ്രൻ ജില്ലാ പ്രവർത്തന റിപ്പോർട്ടിങ്ങും നടത്തി.
കെ രഞ്ജു സംസാരിച്ചു. ഭാരവാഹികൾ: കെ ബി ശിവാനന്ദൻ (പ്രസിഡന്റ്), കെ എ സിനാജ് (വൈസ് പ്രസിഡന്റ്), അഖിൽ രവീന്ദ്രൻ (സെക്രട്ടറി), എസ് സ്മിത കുമാരി (ജോയിൻ്റ് സെക്രട്ടറി), അനിത (ട്രഷറർ).
Related News

0 comments