Deshabhimani

മികച്ച പരിപാലനത്തിന്‌ ആദരം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 15, 2024, 03:23 AM | 0 min read

പത്തനംതിട്ട 
ശുചിത്വ മിഷൻ നടത്തിയ ലോക ശുചിമുറിദിന ക്യാമ്പയിൻ 2024 സമാപിച്ചു. ക്യാമ്പയിൻ സമാപനത്തിന്റെ ഭാ​ഗമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി രാജപ്പൻ ജില്ലയിലെ ഐഎച്ച്എച്ച്എൽ (വ്യക്തി​ഗത ​ഗാർഹിക ശൗചാലയം) ​ഗുണഭോക്താക്കളെ ആദരിച്ചു. മികച്ച രീതിയിൽ പരിപാലിക്കുന്ന പൊതു ശൗചാലയങ്ങൾക്കുളള ആദരം ​ബ്ലോക്ക്/ ​ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിൽനിന്ന് ഏറ്റുവാങ്ങി.
2024 നവംബർ 16ന് തുടങ്ങിയ ക്യാമ്പയിൻ കാലയളവിൽ നിരവധി പുതിയ ​അപേക്ഷകരെ പത്തനംതിട്ട ശുചിത്വ മിഷൻ ഐഎച്ച്എച്ച്എൽ പദ്ധതിയുടെ ഭാ​ഗമാക്കി. ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളും ​ഗ്രാമപഞ്ചായത്തുകളും പോസ്റ്റർ പ്രകാശനം, ക്ലീനിങ്‌ ഡ്രൈവ്, ശുചീകരണ തൊഴിലാളികൾക്കുള്ള ആദരം തുടങ്ങി നിരവധി പരിപാടികൾ നടത്തി ക്യാമ്പയിന്റെ ഭാ​ഗമായിരുന്നു. 
കോഴഞ്ചേരി സ്റ്റേഡിയം ജങ്‌ഷൻ ടേക്ക് എ ബ്രേക്ക്, പന്തളം കുളനട ടേക്ക് എ ബ്രേക്ക്, ആറന്മുള ടേക്ക് എ ബ്രേക്ക്, നെടുമ്പ്രം ടേക്ക് എ ബ്രേക്ക്, ഇരവിപേരൂർ ടേക്ക് എ ബ്രേക്ക് എന്നിവയ്ക്കാണ് ക്യാമ്പയിൻ കാലയളവിൽ മികച്ച പൊതുശൗചാലങ്ങൾക്കുളള ആദരം ലഭിച്ചത്. ജില്ലാ ശുചിത്വ മിഷൻ അസിസ്റ്റന്റ് കോ ഓർഡിനേറ്റർ (ഐഇസി) അനൂപ് ശിവശങ്കരപ്പിള്ള, ശുചിത്വ മിഷൻ ഡിഇഒ ജെയിംസ് ജോർജ്‌, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ അശ്വതി എന്നിവർ പങ്കെടുത്തു.


deshabhimani section

Related News

0 comments
Sort by

Home