സിപിഐ എം തിരുവല്ല ഏരിയ സമ്മേളനം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 12:20 AM | 0 min read

 തിരുവല്ല

സിപിഐ എം തിരുവല്ല ഏരിയാ സമ്മേളനത്തിന് ആവേശകരമായ തുടക്കം. വ്യാഴാഴ്ച രാവിലെ ആലംതുരുത്തി റിയോ ടെക്സാസ് കൺവൻഷൻ സെന്ററിലെ കെ എസ് പണിക്കർ നഗറിലാണ് രണ്ടുദിവസം നീളുന്ന പ്രതിനിധി സമ്മേളനം ആരംഭിച്ചത്. ഏരിയാ കമ്മിറ്റിയംഗം പി ഡി മോഹനൻ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം ടി ഡി മോഹൻദാസ് അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആന്റണി സ്വാഗതം പറഞ്ഞു. ഏരിയാ ആക്‌ടിങ്‌ സെക്രട്ടറി പി ബി സതീഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാർ, പി ജെ അജയകുമാർ, അഡ്വ. ആർ സനൽകുമാർ, ടി ഡി ബൈജു, അഡ്വ. ഓമല്ലൂർ ശങ്കരൻ, പി ബി ഹർഷകുമാർ, പി ആർ പ്രസാദ്‌, എസ്‌ നിർമലാദേവി എന്നിവർ പങ്കെടുത്തു. ഏരിയാ കമ്മിറ്റിയംഗങ്ങളായ അഡ്വ. പ്രമോദ് ഇളമൺ രക്തസാക്ഷി പ്രമേയവും അഡ്വ. ജെനു മാത്യു അനുശോചന പ്രമേയവും അവതരിപ്പിച്ചു. 
കെ ബാലചന്ദ്രൻ (കൺവീനർ), ആർ രവി പ്രസാദ്, ഷിനിൽ ഏബ്രഹാം, അനുരാധാ സുരേഷ് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു. വിവിധ കമ്മിറ്റികൾ–- പ്രമേയം: സുധീഷ് വെൺപാല (കൺവീനർ), ടി കെ സുരേഷ്‌കുമാർ, എം സി അനീഷ് കുമാർ, ബി ഹരികുമാർ, സി കെ പൊന്നപ്പൻ, മിനിട്‌സ്‌: ബിനിൽകുമാർ (കൺവീനർ), ടി എ റെജി കുമാർ, ദേവദാസ്, വി ആർ പ്രകാശ്, ക്രഡൻഷ്യൽ: സി എൻ രാജേഷ് (കൺവീനർ), ആർ മനു, കെ എസ് അമൽ, ഒ ആർ അനൂപ് കുമാർ, രജിസ്ട്രേഷൻ: വിശാഖ് കുമാർ (കൺവീനർ), ജയറാം, രമ്യാ ബാലൻ.
ഉച്ചയ്ക്ക്  ഗ്രൂപ്പ് ചർച്ചകൾക്ക് ശേഷം പൊതുചർച്ച നടന്നു. വെള്ളിയാഴ്ച രാവിലെ പ്രതിനിധി സമ്മേളനം തുടരും. പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പോടെ പ്രതിനിധി സമ്മേളനം സമാപിക്കും. ശനി വൈകിട്ട് നാലിന് സൈക്കിൾ മുക്കിൽ നിന്നും പ്രകടനവും റെഡ് വളന്റിയർ മാർച്ചും ആരംഭിക്കും. തുടർന്ന് ആലംതുരുത്തി ജങ്‌ഷനിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.
 
 


deshabhimani section

Related News

View More
0 comments
Sort by

Home