സിപിഐ എം തിരുവല്ല ഏരിയ സമ്മേളനം നാളെ തുടങ്ങും

തിരുവല്ല
വ്യാഴം മുതൽ 14 വരെ കടപ്രയിൽ നടക്കുന്ന സിപിഐ എം തിരുവല്ല ഏരിയ സമ്മേളനത്തിന്റെ പതാക, കൊടിമര ജാഥകൾ ബുധനാഴ്ച നടക്കും. കെ എസ് പണിക്കർ നഗറിലെ (ആലംതുരുത്തി റിയോ ടെക്‌സാസ് കൺവൻഷൻ സെന്റർ) പ്രതിനിധിസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക രക്തസാക്ഷി പി ബി സന്ദീപ് കുമാറിന്റെ സ്‌മൃതി മണ്ഡപത്തിൽനിന്നാണ് കൊണ്ടുവരുന്നത്. ബുധൻ പകൽ മൂന്നിന് ഏരിയ കമ്മിറ്റിയംഗങ്ങളായ ജെനു മാത്യു, പ്രമോദ് ഇളമണ്ണിനെ പതാക ഏൽപ്പിക്കും. സമ്മേളന നഗറിൽ ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. ആർ സനൽകുമാർ ഏറ്റുവാങ്ങും.
സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ നഗറിലെ (ആലംതുരുത്തി പാലം ജങ്‌ഷൻ) പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള കൊടിമരം മുൻ ഏരിയ കമ്മിറ്റിയംഗം എം ജെ അച്ചൻകുഞ്ഞിന്റെയും പതാക കെ ഗോപാലകൃഷ്ണ പണിക്കരുടെയും സ്‌മൃതി മണ്ഡപത്തിൽനിന്നാണ് കൊണ്ടുവരുന്നത്. കൊടിമരം ഏരിയ കമ്മിറ്റിയംഗങ്ങളായ കെ ബാലചന്ദ്രൻ പി ഡി മോഹനനെ ഏൽപ്പിക്കും. സമ്മേളന നഗറിൽ ഏരിയാ ആക്‌ടിങ് സെക്രട്ടറി പി ബി സതീശ്കുമാർ ഏറ്റുവാങ്ങും. പതാക അഡ്വ. സുധീഷ് വെൺപാല, വിശാഖ് കുമാറിനെ ഏൽപ്പിക്കും. ജോസഫ് തോമസ് ഏറ്റുവാങ്ങും.
മൂന്ന് ജാഥകളും വൈകിട്ട് 5.30ന് ആലംതുരുത്തിയിൽ സംഗമിക്കും. തുടർന്ന് സംഘാടകസമിതി ചെയർമാൻ അഡ്വ. ഫ്രാൻസിസ് വി ആന്റണി പൊതുസമ്മേളന നഗറിൽ പതാക ഉയർത്തും. വ്യാഴം രാവിലെ 9.30ന് പ്രതിനിധി സമ്മേളനം തുടങ്ങും. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്യും. ശനി വൈകിട്ട് ചുവപ്പുസേനാ പരേഡും പ്രകടനവും നടക്കും. പൊതുസമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്യും.









0 comments