കരുതലും കൈത്താങ്ങുമായി ജനകീയ സര്‍ക്കാര്‍ കൂടെയുണ്ട്

പത്തനംതിട്ട
നാലാം വാർഷികം ആഘോഷിക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിന്റെ നേതൃത്വത്തിൽ കരുതലും കൈത്താങ്ങുമായി സര്‍ക്കാര്‍ ജനങ്ങളിലേക്ക് എത്തുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പുവരുത്താനുമാണ് കരുതലും കൈത്താങ്ങുമായി താലൂക്ക് അദാലത്തുകൾ നടത്തുന്നത്. ജില്ലയിലെ അദാലത്തിന് തിങ്കളാഴ്ച പത്തനംതിട്ടയില്‍ തുടക്കമാകും.
കോഴഞ്ചേരി താലൂക്ക് അദാലത്ത് പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിലാണ് നടക്കുക. മന്ത്രിമാരായ വീണാ ജോർജ്, പി രാജീവ് എന്നിവർ ജില്ലയിലെ എല്ലാ താലൂക്ക് അദാലത്തിലും പങ്കെടുക്കും. പല കാരണങ്ങളാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന വിഷയങ്ങൾക്ക് പരിഹാരം കാണാനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായാണ് കരുതലും കൈത്താങ്ങുമായി അദാലത്തുകൾ ചേരുന്നത്.
തണ്ണീർത്തട സംരക്ഷണം, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, പരിസ്ഥിതി മലിനീകരണം, വയോജന സംരക്ഷണം, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി തുടങ്ങി 21 വിഷയങ്ങളാണ് അദാലത്തില്‍ പരിഗണിക്കുക. നാലുവരെയായിരുന്നു പരാതികള്‍ കൊടുക്കാനുള്ള സമയം. മന്ത്രിമാർ മുഴുവൻ സമയവും അദാലത്തില്‍ പങ്കെടുത്ത് ജനങ്ങളുടെ പരാതികള്‍ നേരിട്ട് കേള്‍ക്കും.
Related News

0 comments