പന്തളം നഗരസഭയിൽ അടിയന്തര കൗൺസിൽ ചേർന്നു

പന്തളം
അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ച വിവരം ഔദ്യോഗികമായി കൗൺസിലർമാരെ അറിയിക്കുന്നതിനായി നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നു. ചെയർമാന്റെ താൽക്കാലിക ചുമതലയുള്ള ബെന്നി മാത്യു അധ്യക്ഷനായി. ഭരണപക്ഷത്തുനിന്ന് മുൻ അധ്യക്ഷ സുശീല സന്തോഷ്, കൗൺസിലർ കെ കിഷോർ കുമാർ എന്നിവർ പങ്കെടുത്തില്ല. എൽഡിഎഫിനൊപ്പം അവിശ്വാസ പ്രമേയ നോട്ടിസിൽ ഒപ്പിട്ട ബിജെപി കൗൺസിലർ കെ വി പ്രഭയും എൽഡിഎഫ്, യുഡിഎഫ് പക്ഷത്തെ മിക്ക കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തു.









0 comments