ഹൗസ്‌ബോട്ട്‌ യാത്രകൾ, 
ട്രാവൽ ടു ടെക്നോളജി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 30, 2024, 01:33 AM | 0 min read

പത്തനംതിട്ട
ഡിസംബറിൽ പുതിയ പാക്കേജുകളുമായി യാത്രക്കാരെ ആകർഷിക്കാൻ കെഎസ്‌ആർടിസി ബജറ്റ് ടൂറിസം സെൽ.  ബജറ്റിൽ ഒതുങ്ങുന്ന യാത്രകളാണ് പാക്കേജിൽ ഉൾപെടുത്തിയിട്ടുള്ളത്. സൈലന്റ് വാലി, നെല്ലിയാമ്പതി, പാലക്കാട്‌, വയനാട്, മൂന്നാർ - മറയൂർ - കാന്തല്ലൂർ, വാഗമൺ, ഗവി, തുടങ്ങിയ ജനപ്രിയ ടൂർ പാക്കേജുകൾക്കൊപ്പം ഹൗസ് ബോട്ട് യാത്രകൾ, ക്രൂയ്‌സ് യാത്രകൾ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. 
ശബരിമലയിൽ പോകുന്ന തീർഥാടകർക്കായി വിവിധ ക്ഷേത്രങ്ങൾ തൊഴുതു മടങ്ങിവരാവുന്ന രീതിയിൽ യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. മുൻ‌കൂർ ബുക്ക്‌ ചെയ്യുവാൻ കഴിയും. വേളാങ്കണ്ണി, തഞ്ചാവൂർ, കന്യാകുമാരി, മഹാബലിപുരം, ചെന്നൈ തുടങ്ങിയ  അന്തർസംസ്ഥാന ട്രിപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ട്രാവൽ ടു ടെക്നോളജി എന്ന ആശയത്തിൽ വിനോദവും വിജ്ഞാനവും എന്ന ലക്ഷ്യത്തോടെ സ്കൂൾ കുട്ടികൾക്കായി വ്യവസായശാലകൾ, ചരിത്രസ്മാരകങ്ങൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ എന്നിവ കൂട്ടിചേർത്ത് ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. കുളത്തൂപുഴ- ആര്യങ്കാവ്, -അച്ചൻകോവിൽ, -പന്തളം, പിറവം പുരുഷമംഗലം ക്ഷേത്രം, തിരുവല്ലം -ആഴിമല -ചെങ്കൽ,വേളാങ്കണ്ണി, അർത്തുങ്കൽ, കൃപാസനം തുടങ്ങിയ പ്രധാന ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കും ട്രിപ്പുകൾ ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്‌  പത്തനംതിട്ട : 9495752710, 7907467574, തിരുവല്ല : 9745322009,9961072744,  6238302403, റാന്നി : 9446670952, അടൂർ : 9846752870, 7012720873, പന്തളം :  9400689090, 9562730318, മല്ലപ്പള്ളി : 9744293473, കോന്നി : 9846460020, ജില്ലാ കോഓർഡിനേറ്റർ : 9744348037


deshabhimani section

Related News

View More
0 comments
Sort by

Home