അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 15 മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 12, 2024, 12:00 AM | 0 min read

 അടൂർ

എട്ടാമത് അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 15 മുതൽ 17 വരെ നടക്കും. കേരള ചലച്ചിത്ര അക്കാദമി, അടൂർ നഗരസഭ, സിനിമേറ്റ്സ് ഫിലിം സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്. ലോകസിനിമ, ഇന്ത്യൻ സിനിമ, പ്രാദേശിക സിനിമ വിഭാഗങ്ങളിലായി 12 ചിത്രങ്ങൾ പ്രദർശിപ്പിക്കും. അന്യഭാഷാ ചിത്രങ്ങൾ മലയാളം ഉപശീർഷകത്തോടെയാകും പ്രദർശിപ്പിക്കുക. മേളയോടനുബന്ധിച്ച് നടക്കുന്ന ഹ്രസ്വചിത്ര മത്സരത്തിലെ വിജയികൾക്കുള്ള പുരസ്കാര വിതരണം ചടങ്ങിൽ നടക്കും. ഹ്രസ്വ ചിത്ര മത്സരത്തിലേക്ക് തെരഞ്ഞെടുത്ത ആറ് ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. 15-ന് വൈകിട്ട് അഞ്ചിന് ഛായാഗ്രാഹകൻ സണ്ണി ജോസഫ് മേള ഉദ്ഘാടനം ചെയ്യും. 17-ന് വൈകിട്ട് അഞ്ചിന് സമാപന സമ്മേളനം തിരക്കഥാകൃത്തും ചലച്ചിത്ര പ്രവർത്തകനുമായ ദീദി ദാമോദരൻ ഉദ്ഘാടനം ചെയ്യും.  അടൂർ ശ്രീമൂലം ചന്തയ്ക്ക് എതിർവശത്തുള്ള അടൂർ ബോധീഗ്രാം സാംസ്കാരിക കേന്ദ്രത്തിലാണ് ചലച്ചിത്രമേള നടക്കുന്നത്.
 


deshabhimani section

Related News

View More
0 comments
Sort by

Home