യുവതിയെ തട്ടിക്കൊണ്ടു പോകാൻ 
ശ്രമിച്ചയാൾ റിമാൻഡിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 10, 2024, 01:55 AM | 0 min read

അടൂർ
യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിൽ ഡ്രൈവർ റിമാൻഡിൽ. പള്ളിക്കൽ പഞ്ചായത്ത് താൽക്കാലിക ജീവനക്കാരിയായ യുവതി ഭയന്ന് ഓട്ടോയിൽനിന്നും പുറത്തേക്ക് ചാടി. പരിക്കേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ അടൂർ പള്ളിക്കൽ മേക്കുന്നുമുകൾ അർച്ചന ഭവനിൽ ആദർശ് സുകുമാരനെ (38) അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ നാലിന് രാവിലെ 10.15നാണ് സംഭവം. 
   പഴകുളത്തു നിന്നും മേക്കുന്നുമുകൾ ഭാഗത്തേക്ക് പോകുകയായിരുന്ന ആദർശ് സുകുമാരൻ ഓടിച്ച ഓട്ടോറിക്ഷ പഞ്ചായത്ത് ഭാഗത്തേക്ക് പോകാൻ ജീവനക്കാരി സവാരിക്കായി വിളിച്ചു. തുടർന്ന് ഓട്ടോറിക്ഷയിൽ കയറിയ യുവതി  പഞ്ചായത്തിനു മുമ്പിൽ എത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ആദർശ് നിർത്തിയില്ല. തുടർന്ന്‌ ഭയന്ന് രക്ഷപെടാൻ വേണ്ടി യുവതി ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് ചാടി. ആദർശ് ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചു പോവുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home