125 പേർ സമ്മതപത്രം കൈമാറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 01:28 AM | 0 min read

അടൂർ
മരണാനന്തരം ശരീരം വൈദ്യപഠനത്തിനായി നൽകാൻ  125 പേർ  സമ്മതപത്രം കൈമാറി. ദി റാഷണൽസ് സയൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ അടൂർ എസ്എൻഡിപി ഓഡിറ്റോറിയത്തിൽ നടന്ന ശാസ്ത്രവും വിശ്വാസവും എന്ന പ്രഭാഷണ പരമ്പര ചടങ്ങിൽ ആരോഗ്യമന്ത്രി വീണാ ജോർജ് സമ്മതപത്രം ഏറ്റുവാങ്ങി. 
സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, ജില്ലാ സെക്രട്ടറിയറ്റംഗം പി ബി ഹർഷകുമാർ, ഏരിയ സെക്രട്ടറി അഡ്വ. എസ് മനോജ്, സിപിഐ സംസ്ഥാന കൗൺസിൽ അംഗം ഡി സജി, നഗരസഭ ചെയർപേഴ്സൺ ദിവ്യാറെജി മുഹമ്മദ്, നഗരസഭ മുൻ ചെയർമാൻ ബാബു ദിവാകരൻ അടക്കം 125 പേരാണ് സമ്മതപത്രം കൈമാറിയത്. ചടങ്ങിൽ ദി റാഷണൽസ് സയൻസ് ഫോറം പ്രസിഡന്റ്‌ എം ബിജു അധ്യക്ഷനായി. സെക്രട്ടറി അനിൽ, കെ പി ഉദയഭാനു, ഫോറം രക്ഷാധികാരി പി ബി ഹർഷകുമാർ എന്നിവർ സംസാരിച്ചു. ശാസ്ത്രവും വിശ്വാസവും എന്ന വിഷയത്തിൽ പ്രശസ്ത പ്രചോദക പ്രഭാഷകൻ വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തി.


deshabhimani section

Related News

View More
0 comments
Sort by

Home