കഥകളി മ്യൂസിയവും തേനരുവിയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 12:29 AM | 0 min read

 പത്തനംതിട്ട

തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന്റെ  ഭാഗമായി ടൂറിസം ഡെസ്റ്റിനേഷൻ ചലഞ്ചിൽ ജില്ലയിൽ രണ്ടു പദ്ധതികൾ. അയിരൂർ പഞ്ചായത്തിൽ കഥകളി മ്യൂസിയവും കോന്നി തണ്ണിത്തോട് പഞ്ചായത്തില്‍  തേനരുവി വെള്ളച്ചാട്ടത്തോടനുബനധിച്ച്  സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യവും ഒരുക്കും.  
ഇതുകൂടാതെ ​ഗവി ഇക്കോ ടൂറിസം മേഖലയില്‍ കൂടുതല്‍ സൗകര്യം, മണിയാര്‍ബാരേജിന് സമീപം പമ്പ റിവര്‍വാലി ടൂറിസം പദ്ധതി,  സീതത്തോട് കക്കാട്ടാറിന് സമീപം സീതത്തോട് എഥനോ ഹബുമാണ് ജില്ലയില്‍ കൂടുതല്‍ നവീകരണത്തിന് ഉദ്ദേശിക്കുന്ന പദ്ധതികള്‍. ഇതിനെല്ലാം കൂടി 12 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടുണ്ട്. ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതികള്‍ക്ക് അതത് തദ്ദേശ സ്ഥാപനങ്ങളും ഫണ്ട് ലഭ്യമാക്കും.  പത്തനംതിട്ട ന​ഗരത്തില്‍  വലഞ്ചുഴി  പദ്ധതി, അടൂര്‍ മണ്ഡലത്തില്‍  നെടുംകുന്നം പദ്ധതിയും വികസിപ്പിക്കും. ഇതിന്റെയെല്ലാം പ്രാരംഭ പ്രവര്‍ത്തനത്തിന് തുടക്കമായിട്ടുണ്ട്. ആകെ 12 കോടിയിലധികം രൂപയാണ്  വിവിധ വിനോദസഞ്ചായര വികസന പദ്ധതികളാണ് പുരോ​ഗമിക്കുന്നത്.  
അയിരൂര്‍ കഥകളി മ്യൂസിയം യാഥാര്‍ഥ്യമാകുന്നതോടെ നാടിന്റെ ഏറെ നാളത്തെ ആഗ്രഹമാണ് സഫലമാകുക. കഥകളിക്ക് ഏറെ പ്രശസ്തമായ അയിരൂര്‍ ചെറുകോല്‍ മേഖലയില്‍ തദ്ദേശ സ്ഥാപനത്തിന്റെ സഹായത്തോടെയാണ് നടപ്പാക്കുന്നത്. 
​ഗവി ഇക്കോ ടൂറിസം നവീകരണത്തിന് 1,90,00,000 രൂപയാണ് അനുവദിച്ചിട്ടുള്ളത്. പദ്ധതിയുടെ ഭാ​ഗമായി 50 ശതമാനം ജോലി പൂര്‍ത്തിയായി. കോട്ടേജുകള്‍, നടപ്പാതകള്‍  ഒരുക്കല്‍, എന്നിവ നടപ്പാക്കും. കഥകളി മ്യൂസിയത്തിന്  1,46,31,522 രൂപയുടെ ഭരണാനുമതിയാണ്  ലഭിച്ചിട്ടുള്ളത്.  മൂന്ന് നിലയിലാണ്  മ്യൂസിയം സ്ഥാപിക്കുക.  
തണ്ണിത്തോട് പഞ്ചായത്തിലെ തേനരുവി പദ്ധതിയിൽ 98,30,300 രൂപയാണ് അനുവദിച്ചിട്ടുള്ളത്.  വെള്ളച്ചാട്ട മേഖലയിലേക്കുള്ള  നടപ്പാതകൾ നവീകരിക്കാനും വിനോദസഞ്ചാരികൾക്ക് വിശ്രമ കേന്ദ്രം  ഭക്ഷണശാലകൾ  എന്നുവ ഒരുക്കും.  
പമ്പാവാലി ടൂറിസം പദ്ധതിയുടെ ആദ്യഘട്ടത്തിന് അഞ്ചു കോടി രൂപയാണ് അനുവദിച്ചത്.  ഭക്ഷണശാല, കുട്ടികൾക്കുള്ള കളിസ്ഥലം,  ശുചിമുറികൾ, നീന്തൽക്കുളം, ഇക്കോ മ്യൂസിയം,  വോളിബോൾ കോർട്ട്, ബൊട്ടാനിക്കല്‍ ഗാർഡൻ തുടങ്ങിയവ അടങ്ങുന്നതാണ്  പദ്ധതി.    സീതത്തോട് എഥനോ ഹബിന് 4,39,23,000 രൂപയുമാണ് അനുവദിച്ചിട്ടുള്ളത്. നടപ്പാതകൾ,  കണ്ടെയ്നർ മാതൃകയില്‍  കോട്ടേജുകൾ തുടങ്ങിയവ ഇവിടെ സജ്ജമാക്കും. പത്തനംതിട്ട ന​ഗരത്തിലെ വലഞ്ചുഴി പദ്ധതിക്ക് 3.07 കോടി രൂപയും നെടുംകുന്ന്മല വികസനത്തിന് 3.50കോടിരൂപയുടെ ഭരണാനുമതിയാണുള്ളത്. ഇവിടെയും കുട്ടികള്‍ക്ക് കളിസ്ഥലം, വാച്ച്ടവര്‍,  വിശ്രമസ്ഥലം എന്നിവ ഒരുക്കും. വലഞ്ചുഴി പദ്ധതിക്കും വിപുലമായ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.


deshabhimani section

Related News

View More
0 comments
Sort by

Home