കോണ്‍. ബ്ലോക്ക് സെക്രട്ടറിക്ക് യൂത്ത് കോണ്‍. സെക്രട്ടറിയുടെ അസഭ്യവര്‍ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 10, 2024, 12:30 AM | 0 min read

 
മല്ലപ്പള്ളി 
കോൺഗ്രസ്  ബ്ലോക്ക് ജനറൽ സെക്രട്ടറിക്ക് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറിയുടെ വക അസഭ്യവർഷം.  രാത്രി സംഘടിതമായി യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം ബ്ലോക്ക് സെക്രട്ടറിയുടെ വീട് ആക്രമിക്കാൻ വന്നതായും  പരാതി. വിവിധ ഘട്ടങ്ങളിലായി പത്തു മിനിറ്റോളം നീളുന്ന യൂത്ത് കോൺ​​ഗ്രസ് നേതാവിന്റെ  അസഭ്യവാക്കുകൾ സമൂഹമാധ്യത്തിലൂടെ പുറത്തു വന്നു. 
കേട്ടാലറയ്ക്കുന്ന രീതിയിലാണ് അസഭ്യം പറഞ്ഞതെന്ന്  കെപിസിസി അധ്യക്ഷൻ കെ സുധാകരന് മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ്‌ ജനറൽ സെക്രട്ടറിയും ദലിത് സംഘടനാ നേതാവുമായ വി ടി  ഷാജി  നൽകിയ പരാതിയിൽ പറയുന്നു. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന സെക്രട്ടറി അഖിൽ ഓമനക്കുട്ടനെതിരെയാണ് പരാതി.   
അഖിലിനെതിരെ സംഘടനാ നടപടി സ്വീകരിച്ചില്ലെങ്കിൽ ഫോൺ സംഭാഷണം നവമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്നും പരാതിയിൽ പറഞ്ഞിരുന്നു. മൂന്ന് ദിവസം തുടർച്ചയായി ഫോണിൽ  അസഭ്യം വിളിച്ചതോടെ നമ്പർ ബ്ലോക്ക് ചെയ്തു. തുടർന്നാണ്  അഖിലിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം രാത്രി സംഘടിതമായി വീടാക്രമിക്കാൻ  വന്നതെന്നും  ഷാജി പരാതിപ്പെട്ടു. പാർടി നേതൃത്വം പരാതി അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് മാധ്യമങ്ങളിലൂടെ ശബ്ദരേഖ പുറത്തുവിട്ടത്‌.
 
 


deshabhimani section

Related News

View More
0 comments
Sort by

Home