അധിക്ഷേപിച്ചവര്‍ക്ക് മുന്നില്‍ തിളക്കത്തോടെ...

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 11, 2024, 03:35 AM | 0 min read

റാന്നി
അധിക്ഷേപിച്ചവർക്ക് മുന്നിൽ ശോഭയോടെ വിജ്ഞാന പത്തനംതിട്ട,  ഉറപ്പാണ് തൊഴിൽ പദ്ധതി വിജയകരമായി മുന്നേറുന്നു. ജനുവരി ആദ്യം തിരുവല്ലയിൽ നടന്ന മൈഗ്രേഷൻ കോൺക്ലേവിനോടനു ബന്ധിച്ചാണ് വിജ്ഞാന പത്തനംതിട്ട പദ്ധതിക്ക് രൂപം നൽകിയത്. 
ജില്ലയിലെ പ്രവാസികളുടെ ജീവിത സുരക്ഷ  ഉറപ്പാക്കുന്നതോടൊപ്പം  നാടിന്റെ  വികസന മേഖലയിൽ പ്രവാസികളുടെ ങ്കാളിത്തം എങ്ങനെ ഉറപ്പാക്കാം എന്ന ചിന്തയിൽ നിന്നാണ് മൈഗ്രേഷൻ കോൺക്ലേവ്  ഉടലെടുത്തത്. കോൺക്ലേവിന്റെ സമാപനത്തോടനുബന്ധിച്ചാണ് ജില്ലയിലെ  അഭ്യസ്തവിദ്യരായ യുവാക്കൾക്ക് അവരുടെ യോഗ്യതയ്‌ക്കനുസരിച്ച തൊഴിൽ നാട്ടിൽ തന്നെ ഉറപ്പാക്കാൻ  പ്രവാസികളുടെ കൂടി സഹായം ആവശ്യമെങ്കില്‍ ഉറപ്പാക്കി നടപ്പാക്കണം എന്ന ആശയവും ഉയര്‍ന്നുവന്നത്. അതില്‍ നിന്നാണ്  വിജ്ഞാന പത്തനംതിട്ട,  ഉറപ്പാണ് തൊഴിൽ പദ്ധതിക്ക്  രൂപം നൽകിയത്.  
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫും ഒരു വിഭാ​ഗം മാധ്യമങ്ങളും ഇടതുപക്ഷ സ്ഥാനാർഥിയായിരുന്ന ഡോ. ടി എം  തോമസ് ഐസക്കിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യവുമായി  പദ്ധതിയെ ആക്ഷേപിച്ച് രംഗത്തുവന്നു. പദ്ധതിയുടെ മുഖ്യ സൂത്രധാരന്‍ തോമസ് ഐസക്കാണെന്നതായിരുന്നു ഇക്കൂട്ടരെ വിറളിപിടിപ്പിച്ചത്. 
നൂറുകണക്കിന് ചെറുപ്പക്കാർക്ക് പദ്ധതി വഴി ഇതിനകം തൊഴിൽ ലഭിച്ചു. വിദേശത്തും സ്വദേശത്തുമായി  ഇവരില്‍ പലരും ജോലിയില്‍ പ്രവേശിച്ചു.  ശനിയാഴ്ച റാന്നിയിൽ നടന്ന തൊഴിൽമേള സംസ്ഥാനത്തിന്  തന്നെ മാതൃകയാകുന്ന വിധത്തിൽ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ പോകുന്നു. കെ ഡിസ്കും കേരള നോളേജ് മിഷനും കുടുംബശ്രീയും എന്നിവയുമായി   സഹകരിച്ചാണ് പദ്ധതി മുന്നോട്ടു പോകുന്നത്.


deshabhimani section

Related News

View More
0 comments
Sort by

Home