കർഷകസംഘം പോസ‌്റ്റ‌് ഓഫീസ‌് മാർച്ച‌്

പാലക്കാട‌്
കർഷകരുടെ നട്ടെല്ലൊടിക്കുന്ന രാസവള വിലവർധന ഉടൻ പിൻവലിക്കണമെന്ന‌് ആവശ്യപ്പെട്ട‌് കേരള കർഷകസംഘം ഹെഡ‌് പോസ്റ്റ‌് ഓഫീസിലേക്ക‌് മാർച്ച‌് നടത്തി.
ജില്ലാസെക്രട്ടറി പി കെ സുധാകരൻ ഉദ‌്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിയംഗം എസ‌് അബ‌്ദുൾ റഹ‌്മാൻ അധ്യക്ഷനായി. കെ വി വിജയദാസ‌് എംഎൽഎ സംസാരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജോസ‌് മാത്യുസ‌് സ്വാഗതവും ജില്ലാ എക‌്സിക്യൂട്ടീവ‌് കമ്മിറ്റിയംഗം എം നാരായണൻ നന്ദിയും പറഞ്ഞു.
കേന്ദ്രസർക്കാർ രാസവളത്തിന്റെ വിലനിർണയാവകാശം കമ്പനികൾക്ക‌് നൽകിയതോടെയാണ‌് വില കുത്തനെ ഉയരുന്നത‌്. ഇത‌് കർഷകരെ ദുരിതത്തിലാക്കുകയാണ‌്. ഈ സാഹചര്യത്തിലാണ‌് കർഷകർക്ക‌് താങ്ങാൻപറ്റാത്ത വിലവർധന പിൻവലിക്കുക, രാസവളലഭ്യത ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച‌് സമരം നടത്തിയത‌്.









0 comments