പ്ലസ‌് വൺ സീറ്റ‌് വീണ്ടും വർധിപ്പിച്ചു

പാലക്കാട‌്
ജില്ലയിൽ ഹയർ സെക്കൻഡറി ഒന്നാംഘട്ട പ്രവേശനം വ്യാഴാഴ‌്ച പൂർത്തിയാകും. പത്ത‌് ശതമാനം സീറ്റ‌് വർധിപ്പിച്ച‌് ബുധനാഴ‌്ച സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട‌്. നിലവിൽ 32,920 സീറ്റാണുള്ളത‌്. സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളിൽ പത്തുശതമാനം സീറ്റ‌് വർധിപ്പിച്ചതോടെ കൂടുതൽ വിദ്യാർഥികൾക്ക‌് പ്രവേശനം സാധ്യമാകും. 62 വീതം സർക്കാർ, എയ‌്ഡഡ‌് സ‌്കൂളുകളും 24 അൺഎയ‌്ഡഡ‌് സ‌്കൂളുകളും രണ്ട‌് സ‌്പെഷ്യൽ സ‌്കൂളും മൂന്ന‌് റെസിഡൻഷ്യൽ സ‌്കൂളുകളുമടക്കം 153 സ‌്കൂളുകളാണ‌് ജില്ലയിലുള്ളത‌്.
ഒന്നാംഘട്ട അലോട്ട‌്മെന്റ‌് പ്രകാരം വിദ്യാർഥികൾ പ്രവേശനം നേടേണ്ട അവസാന തീയതി ബുധനാഴ‌്ചയായിരുന്നു. എന്നാൽ പാലക്കാട‌് അടക്കം നാലുജില്ലകളിലെ പ്രവേശനം വ്യാഴാഴ‌്ചവരെ നീട്ടുകയായിരുന്നു. ജില്ലയിലാകെ 46,393 അപേക്ഷകളാണ‌് ഹയർ സെക്കൻഡറി പ്രവേശനത്തിനായി ലഭിച്ചിട്ടുള്ളത‌്.









0 comments