പാലക്കാട് –കോഴിക്കോട് ദേശീയപാതയിൽ വീണ്ടും അപകടം

മണ്ണാർക്കാട്
പാലക്കാട് –-കോഴിക്കോട് ദേശീയപാത ചൂരിയോട്ടിൽ വാഹനാപകടങ്ങൾ പതിവാകുന്നു. രണ്ട് അപകടങ്ങളാണ് വെള്ളിയാഴ്‌ചയുണ്ടായത്. പകൽ 11ന് സ്വകാര്യ ബസിനുപുറകിൽ പിക്കപ്പ് ജീപ്പ് ഇടിച്ചായിരുന്നു ആദ്യ അപകടം. ആർക്കും പരിക്കില്ല. തച്ചമ്പാറ ചൂരിയോട് പാലത്തിനു സമീപം ടിപ്പറും ചരക്കുലോറിയും കൂട്ടിയിടിച്ചായിരുന്നു രണ്ടാമത്തെ അപകടം. പകൽ 11.30നായിരുന്നു സംഭവം .
കല്ലടിക്കോട് ഭാഗത്തുനിന്ന് മണ്ണാർക്കാട് ഭാഗത്തേക്ക് പോയ ടിപ്പറും മണ്ണാർക്കാട് ഭാഗത്തുനിന്ന് പാലക്കാട് ഭാഗത്തേക്ക് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല.
വ്യാഴാഴ്‌ച കരിമ്പ പനയംപാടത്ത് നിയന്ത്രണംവിട്ടുമറിഞ്ഞ ലോറിക്കടിയിൽപ്പെട്ട് കൂട്ടുകാരികളായ നാല് വിദ്യാർഥിനികൾ മരിച്ചിരുന്നു.









0 comments