നിർത്താൻ ശ്രമിച്ചയാൾ തെറിച്ചുവീണു കാർ മതിലിലിടിച്ച് നിന്നു

ഒറ്റപ്പാലം
നിർത്തിയിട്ട കാർ കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനുപിന്നാലെ കാർ മതിലിലേക്ക് ഇടിച്ചു കയറി. കാറിലേക്ക് ചാടിക്കയറി ഓഫ് ചെയ്യാൻ ശ്രമിച്ച രക്ഷിതാവ് റോഡിലേക്കു തെറിച്ചുവീണു.
പാലക്കാട് -–- കുളപ്പുള്ളി പാതയിൽ ഈസ്‌റ്റ് ഒറ്റപ്പാലത്ത് വ്യാഴം പകൽ 1.30നാണ് സംഭവം. ഈസ്റ്റ് ഒറ്റപ്പാലത്തുള്ള കൃഷ്ണബേക്കറിയുടെ സമീപം റോഡരികിൽ കാർ നിർത്തി രക്ഷിതാക്കൾ സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു. സാധനങ്ങള്‍ വാങ്ങിയശേഷം കാറിലുണ്ടായിരുന്നവർ മറ്റുകുടുംബാംഗങ്ങള്‍ വരുന്നതും കാത്തുനിൽക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
കാര്‍ ഓടിച്ചിരുന്നയാള്‍ മറ്റൊരാളുമായി സംസാരിച്ചു നിൽക്കുകയായിരുന്നു. ഇതിനിടെ മറ്റുരണ്ടു പേർ സാധനങ്ങള്‍ വാങ്ങി കാറിന് സമീപത്തേക്ക് എത്തുന്നതിനിടെയാണ് കുട്ടികൾ കാർ സ്റ്റാർട്ടാക്കിയത്.
കാറുടമ ഡോര്‍ തുറന്ന് വാഹനം നിര്‍ത്താൻ ശ്രമിച്ചെങ്കിലും റോഡിന്റെ മധ്യത്തിൽ തെറിച്ച് വീണു. ഇതിനുശേഷമാണ് കാര്‍ മുന്നോട്ട് നീങ്ങി മതിലിൽ ഇടിച്ചത്. മറ്റുവാഹനങ്ങളൊന്നും ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. കാറിന്റെ മുൻഭാഗം തകർന്നു. ഒറ്റപ്പാലം സ്വദേശിയുടെ കാറാണിത്.









0 comments