മരിച്ചവരുടെ ബന്ധുക്കൾക്ക് ധനസഹായം കൈമാറി

കൊല്ലങ്കോട്
തൃശൂർ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി മരിച്ചവരുടെ അനന്തരാവകാശികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അടിയന്തര സഹായം കൈമാറി. മുതലമട ചെമ്മണംതോട് നഗറിലെ കാളിയപ്പൻ, ഭാര്യ നാഗമ്മ എന്നിവരുടെ മക്കളായ ശിവകാശി, അരുൺ എന്നിവർക്ക് പതിനായിരം രൂപ വീതം നൽകി.
മരിച്ച നാലുവയസ്സുകാരൻ ജീവയ്‌ക്ക് അനുവദിച്ച അയ്യായിരം രൂപ അച്ഛൻ രമേഷിനും കൈമാറി. കെ ബാബു എംഎൽഎ ചെമ്മണംതോട് എത്തിയാണ് സഹായം വിതരണം ചെയ്‌തത്. രാജേശ്വരി(പതിനായിരം) , മകൻ വിശ്വ(അയ്യായിരം) എന്നിവരുടെ ബന്ധുകൾക്കുള്ള സഹായം രാജേശ്വരിയുടെ ഭർത്താവ് കെ വിജയ്‌യ്ക്ക് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി റവന്യു ഉദ്യോഗസ്ഥർ കൈമാറി.
ചിറ്റൂർ തഹസിൽദാർ അബൂബക്കർ സിദ്ദിഖ്, ഡെപ്യൂട്ടി തഹസിൽദാർ കെ രാധാകൃഷ്ണൻ, മുതലമട വില്ലേജ് ഒന്ന് ഓഫീസർ ജി സുരേഷ്ബാബു എന്നിവർ പങ്കെടുത്തു.









0 comments