ജില്ലാ ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതി യോഗം 8ന്

ഒറ്റപ്പാലം
പാലക്കാട് ജില്ലാ ക്ഷേത്ര വെടിക്കെട്ട് സംരക്ഷണ സമിതിയുടെ ജനറൽബോഡി ഡിസംബർ എട്ടിന് പകൽ മൂന്നിന് ചിനക്കത്തൂർ പൂരം പാലപ്പുറം ദേശക്കമ്മിറ്റി ഓഫീസിൽ ചേരും. വെടിക്കെട്ട് നടത്താനും ആന എഴുന്നള്ളത്തിനുമുള്ള പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനാണ് യോഗം. ജില്ലയിലെ വെടിക്കെട്ടും ആന എഴുന്നള്ളത്തും നടത്തുന്ന എല്ലാ ക്ഷേത്രകമ്മിറ്റി ഭാരവാഹികളും യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു.









0 comments