പാലക്കാട് രക്തസാക്ഷി ദിനാചരണം നാളെ

പാലക്കാട്
ജനാധിപത്യ സംരക്ഷണത്തിനായി പാലക്കാട് കോട്ടയ്‌ക്കുമുന്നിൽ നടന്ന ചരിത്ര സമരത്തിന്റെ 55–--ാം വാർഷികം ഞായറാഴ്ച ആചരിക്കും. 1967ൽ അധികാരത്തിൽ വന്ന ഇ എം എസ് സർക്കാരിനെ 1969ൽ ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ചതിനെതിരെ നടന്ന സിപിഐ എം സമരത്തിനുനേരെയുണ്ടായ പൊലീസ് വെടിവയ്‌പ്പിൽ രക്തസാക്ഷിത്വം വരിച്ച സുകുമാരൻ, മാണിക്യൻ, രാജൻ, ചെല്ലൻ എന്നിവരെ അനുസ്മരിക്കും.
രാവിലെ 7.30ന് വിക്ടോറിയ കോളേജ് പരിസരത്തുനിന്നാരംഭിക്കുന്ന ബൈക്ക് റാലി കോട്ടമൈതാനത്ത് സമാപിക്കും. പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി കെ രാജേന്ദ്രൻ, എൻ എൻ കൃഷ്‌ണദാസ്, കെ എസ് സലീഖ എന്നിവർ പങ്കെടുക്കും.
കൊടുവായൂരിൽ നടക്കുന്ന അനുസ്മരണം സി കെ രാജേന്ദ്രനും ഓലശേരിയിൽ എൻ എൻ കൃഷ്‌ണദാസും കണ്ണാടിയിൽ കെ എസ് സലീഖയും ഉദ്ഘാടനം ചെയ്യും.









0 comments