സീതാർകുണ്ട് വനത്തിൽ കാണാതായ ആളെ കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 14, 2024, 12:04 AM | 0 min read

കൊല്ലങ്കോട്  
സീതാർകുണ്ട് വെള്ളച്ചാട്ടം കാണാനെത്തി വനത്തിൽ കുടുങ്ങിയയാളെ കണ്ടെത്തി. പാലക്കാട് ടൗണിലെ ശെൽവപാളയത്തുനിന്ന് വന്ന സംഘത്തിലെ ദിനേ(41)ഷാണ് സീതാർകുണ്ട് വനത്തിൽ കുടുങ്ങിയത്. ചൊവ്വാഴ്‌ച വൈകിട്ട് കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയെങ്കിലും മഴ പെയ്തതിനാൽ രാത്രി പത്തിന് തിരച്ചിൽ നിർത്തി. ബുധനാഴ്‌ച രാവിലെ വനം, ഫയർ, പൊലീസ് ഉദ്യോഗസ്ഥർ പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ്‌ രാവിലെ ഒമ്പതോടെ കണ്ടെത്തിയത്‌. 
ചൊവ്വ വൈകിട്ട് അഞ്ചിനാണ്‌ ഇവർ സീതാർകുണ്ടിലെത്തിയത്‌. ഒറ്റയ്‌ക്ക്‌ നടന്ന ദിനേഷ്‌ കരടി ആക്രമിക്കാൻ വന്നതിനെത്തുടർന്ന്‌ വനത്തിലേക്ക്‌ ഓടിരക്ഷപ്പെടുകയായിരുന്നു. 
രാത്രി മുണ്ട് അഴിച്ച് വനത്തിലെ മരത്തിൽ തൊട്ടിൽക്കെട്ടി ഉറങ്ങി രാവിലെ താഴെ ഇറങ്ങുമ്പോഴാണ് അന്വേഷകസംഘത്തെ കണ്ടത്. ദിനേഷിനെ ബന്ധുക്കൾക്കൊപ്പം വിട്ടു.

 



deshabhimani section

Related News

View More
0 comments
Sort by

Home