108 ആംബുലൻസ് ജീവനക്കാർ ഇന്നുമുതൽ സമരത്തിലേക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 29, 2024, 11:02 PM | 0 min read

പാലക്കാട്
ശമ്പളം മുടങ്ങിയതിനെത്തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ ബുധനാഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിലേക്ക്. സെപ്തംബറിലെ ശമ്പളം ഒക്ടോബർ അവസാനവും കിട്ടാത്ത സാഹചര്യത്തിലാണ് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്. അടിയന്തര സാഹചര്യത്തിൽ ഒരു ആശുപത്രിയിൽനിന്ന് മറ്റൊരു ആശുപത്രിയിലേക്ക് രോഗികളെ എത്തിക്കുന്ന സർവീസ് ഉൾപ്പെടെ നിർത്തിവച്ചാണ് പ്രതിഷേധം. 108 ആംബുലൻസുകളുടെ സേവനം നിലച്ചാൽ അപകടത്തിൽപ്പെടുന്ന രോഗികളെ സൗജന്യമായി ആശുപത്രിയിൽ എത്തിക്കുന്നത് തടസ്സപ്പെടും. ഇഎംആർഐ ഗ്രീൻ ഹെൽത്ത് കമ്പനി എന്ന സ്ഥാപനമാണ് ശമ്പളം നൽകേണ്ടത്. പല ആംബുലൻസുകളുടെയും അറ്റകുറ്റപ്പണികളടക്കം മുടങ്ങിയിരിക്കുകയാണ്.

 



deshabhimani section

Related News

View More
0 comments
Sort by

Home