ബ്രഹ്മചര്യവ്രതം പാലിക്കാതെ ദുഷ്‌പേരുണ്ടാക്കിയ പുരോഹിതരേ സഭ ആദ്യം പുറത്താക്കട്ടെ; രൂക്ഷ വിമർശനവുമായി സിസ്‌റ്റർ ലൂസി കളപ്പുര

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 10, 2019, 05:41 AM | 0 min read


തിരുവനന്തപുരം> സഭയിലെ പൗരോഹ്യത്തിന്‍റെ തെറ്റുകള്‍ മറച്ച് വെക്കാന്‍ തന്നെ കരുവാക്കുകയാണെന്ന രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുര .  ക്രൈസ്തവസഭയിൽ പുരുഷമേധാവിത്വമാണ് നിലനിൽക്കുന്നത്. താൻ ചെയ്തത് ശരി എന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു. ദിപികയിൽ തനിക്കെതിരെ വന്ന കാര്യങ്ങൾക്കെതിരെ പ്രതികരിക്കുകയായിരുന്നു സിസ്‌റ്റർ.

സഭയില്‍ താന്‍ കണ്ടുമുട്ടിയതില്‍ വളരെ കുറച്ച് പുരോഹിതരെ ബ്രഹ്മചര്യവ്രതം പാലിക്കുന്നൊള്ളൂ. റോബിനെ രക്ഷിക്കാന്‍ അമ്മയുടെ അടുത്ത് നിന്ന് റോബിന്‍റെ കുഞ്ഞിനെ കന്യാസ്ത്രീ മഠത്തിലെ വണ്ടിയിലാണ് കടത്തിക്കൊണ്ട് പോയത്. ഇവയൊന്നും സഭയ്ക്ക് പ്രശ്നമല്ല. ഇങ്ങനെയുള്ള വലിയ തെറ്റുകളെ പുതപ്പിച്ചുറക്കിയിട്ട്, താന്‍ കന്യാസ്ത്രീകള്‍ക്കെതിരാണെന്ന് പറഞ്ഞാല്‍ പറഞ്ഞയാള്‍ അവിടെതന്നെ ഇരിക്കുകയേയുള്ളൂ. ഒരു കാരണവശാലും അതെന്നെ തളര്‍ത്തില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. താന്‍ മൂന്ന് വ്രതങ്ങളും പാലിച്ചുകൊണ്ടാണ് ജീവിക്കുന്നത്. ഒന്നല്ല പത്ത് പുസ്തകമെങ്കിലും എനിക്ക് എഴുതണം. അതിനുള്ള കഴിവും എനിക്കുണ്ട്. കന്യാസ്ത്രീ സമരത്തിൽ പങ്കെടുക്കുകയും ചുരിദാർ ധരിക്കുകയും ചെയ്തത് അച്ചടക്ക ലംഘനമാണെന്നാണ്‌ ചിലരുടെ കണ്ടുപിടുത്തം . സിസ്‌റ്റർ പറഞ്ഞു.


താന്‍ അച്ചടക്കലംഘനം നടത്തിയിട്ടില്ല. ദീപികയില്‍ തനിക്കെതിരെ മുഖപ്രസംഗമെഴുതിയ ലേഖകന്‍ നോബിള്‍ പാറയ്ക്കല്‍ എന്ന പുരോഹിതന്‍ കുറച്ച് കാലങ്ങളായി തനിക്കെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെ വ്യക്തിപരമായ അപമാനം നടത്തിക്കൊണ്ടിരിക്കുകയാണ്. താന്‍ സ്വീകരിച്ചിരിക്കുന്ന സന്യാസം അതിന്‍റെ ധാര്‍മ്മികമായ നിലപാടുകളോടുകൂടിയാണ് മുന്നോട്ട് പോകുന്നത്. അത്  കത്തോലിക്കാസഭയ്ക്ക് ഒരു അപമാനമല്ലെന്നും സിസ്റ്റര്‍ പറഞ്ഞു.

സഭയ്ക്കും സഭയുടെ പൗരോഹിത്യത്തിനും സന്യാസത്തിനും എതിരായ  തെറ്റുകള്‍ ചെയ്തുകൊണ്ട് ജീവിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരും നമ്മുടെ സഭയിലുണ്ട്. സമൂഹത്തിന്‌ അത്‌  അറിയാം. അവരെയൊക്കെ പരിക്കേൽപ്പിക്കാതെ സംരക്ഷിച്ച്‌  ഒരു ക്രൈസ്തവ പുസ്തകം പ്രസിദ്ധീകരിച്ചതിന്‍റെ പേരിലോ, യാത്രാസൗകര്യത്തിനായി ഒരു വണ്ടിയെടുത്തതിന്‍റെ പേരിലോ തന്നെ ക്രൂശിക്കാനാണ്‌ ശ്രമം. 

ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വാസിക്കുന്നു. പെട്ടെന്ന് മദര്‍ ജനറാളിന് മറുപടികൊടുക്കാന്‍ ശരീരിക പ്രശ്നങ്ങള്‍ അനുവദിക്കുന്നില്ല. സഭയില്‍ തെറ്റുകളൊരുപാട് നടക്കുന്നുണ്ട്. ബ്രഹ്മചര്യം വേണ്ടെന്ന് പറയുന്ന പുരോഹിതര്‍ക്ക് ചുരിദാര്‍ ഇടുന്നത് തെറ്റാണ്. ഒരു പ്രോവിന്‍സ് മുഴുവനും സാരിയുടുക്കുമ്പോഴാണിതെന്ന് ഒര്‍ക്കണമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home