തന്ത്രിക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അവകാശമില്ല; വിശദീകരണം കിട്ടിയ ശേഷം ഉചിതമായ നടപടി: ദേവസ്വം മന്ത്രി

തിരുവനന്തപുരം > ശബരിമലയില്‍ തന്ത്രി നടത്തിയത് സുപ്രീം കോടതി വിധിയുടെ ലംഘനമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അയിത്താചാരത്തിന്റെ പ്രശ്‌നം പോലും അതിലിപ്പോള്‍ ഉയര്‍ന്നു വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തന്ത്രിക്ക് സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ സാധിക്കില്ല. എന്ത് തീരുമാനവും എടുക്കുന്നതിന് മുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ആലോചിക്കേണ്ടതാണ്. അത്തരം ഒരാലോചന നടന്നില്ലെന്ന് ദേവസ്വം അധികാരികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ തന്ത്രിയോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണം കിട്ടുന്ന മുറയ്ക്ക് ഉചിതമായ തീരുമാനം ദേവസ്വം ബോര്‍ഡ് സ്വീകരിയ്ക്കും; മന്ത്രി പറഞ്ഞു.
കര്‍മ സമിതി കൃത്യമായി ആര്‍എഎസ്എസ് തന്നെയാണ്. തന്ത്രിയെ ആയുധമാക്കി അവരുടെ രാഷ്ട്രീയ നേട്ടങ്ങള്‍ നേടിയെടുക്കുന്നതിന് വേണ്ടിയിട്ടുള്ള ശ്രമമാണ് കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.









0 comments