തീരാത്ത പക; കായംകുളത്ത് ഗാന്ധി പ്രതിമ ബിജെപിക്കാര്‍ തകര്‍ത്തു

കായംകുളം > രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു. കായംകുളം പത്തിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂളില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകര്‍ത്തത്. പത്തിയൂരില്‍ വീടിന്റെ പോര്‍ച്ചില്‍ കിടന്ന മൂന്ന് ബൈക്കുകളും സൈക്കിളും ബിജെപി സംഘം തീയിട്ട് നശിപ്പിച്ചു. ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നിര്‍ധനരോഗികള്‍ക്കായി പൊതിച്ചോറുമായി പോയ വാഹനം ആര്‍എസ്എസ് ക്രിമിനലുകള്‍ തകര്‍ത്തു. പൊതിച്ചോറുകള്‍ വലിച്ചെറിഞ്ഞു.

ചേര്‍ത്തല അരീപ്പറമ്പില്‍ സഹകരണബാങ്ക് ആക്രമിക്കാനെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. തുറവൂരില്‍ സിപിഐ എം ഓഫീസുകള്‍ക്കുനേരെയും ആക്രമണമുണ്ടായി. കായംകുളത്ത് പൊലീസിനുനേരെ വ്യാപക അക്രമം ബിജെപി സംഘം അഴിച്ചുവിട്ടു.









0 comments