കേരള ഹൈക്കോടതി മുന് ജഡ്ജി പി കൃഷ്‌ണമൂര്ത്തി നിര്യാതനായി

കൊച്ചി > കേരള ഹൈക്കോടതി മുന് ജഡ്ജി കോട്ടയം തിരുവാര്പ്പ് മങ്കൊമ്പ് മഠത്തില് ജസ്റ്റിസ് പി കൃഷ്ണമൂര്ത്തി നിര്യാതനായി. 1989 ല് കേരള ഹൈക്കോടതി ജഡ്ജിയായി. 1994 ല് കര്ണാടക ഹൈക്കോടതിയിലേക്ക് മാറി. 1997ല് വിരമിച്ച അദ്ദേഹം സുപ്രീം കോടതിയില് സീനിയര് അഭിഭാഷകനായി 12 വര്ഷം പ്രാക്ടീസ് ചെയ്തു.
നാട്ടില് തിരികെയെത്തിയ അദ്ദേഹം പുല്ലേപ്പടി കൃഷ്ണസ്വാമി റോഡിലെ വസതിയിലാണ് താമസിച്ചിരുന്നത്. വൃക്ക- ഹൃദയ സംബന്ധിയായ അസുഖം മൂലം ഒരു മാസമായി ലേക്ക് ഷോര് ആശുപത്രിയില് ചികില്സയിലായിരുന്നു. മൃതദേഹം ബുധനാഴ്ച രാവിലെ ഏഴ് മണിയോടെ വീട്ടിലെത്തിക്കും. 10.30 ന് വീട്ടുവളപ്പില് സംസ്കരിക്കും. ഭാര്യ: പ്രേമിമക്കള്: ഉമ (ബാംഗ്ലൂര്), പ്രിയ (അമേരിക്ക)









0 comments