ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച യുവമോര്‍ച്ച നേതാവിനെ ബന്ധുക്കള്‍ മരത്തില്‍ കെട്ടിയിട്ടു; സംഭവം ബത്തേരിയില്‍

വയനാട് > ബത്തേരിയില്‍ വീട്ടമ്മയായ ബിജെപി പ്രവര്‍ത്തകയെ പീഡിപ്പിച്ച യുവമോര്‍ച്ച നേതാവിനെ വീട്ടമ്മയുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മരത്തില്‍ കെട്ടിയിട്ടു. നൂല്‍പ്പുഴ പഞ്ചായത്തിലെ സജീവ ബി ജെ പി- ആര്‍എസ്എസ് പ്രവര്‍ത്തകനും യുവമോര്‍ച്ച ബത്തേരി നിയോജക മണ്ഡലം ഭാരവാഹിയുമായ കല്ലൂര്‍ സ്വദേശിയായ യുവാവിനെയാണ് തിങ്കളാഴ്ച പകല്‍ മൂന്നോടെ നാട്ടുകാര്‍ കല്ലൂര്‍ ടൗണിനടുത്ത് പൊതുസ്ഥലത്ത് മരത്തില്‍ കെട്ടിയിട്ടത്.
വീട്ടില്‍ അതിക്രമിച്ചു കയറി യുവാവ് തന്നെ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് അവരുടെ ബന്ധുക്കളും ബി ജെ പി അനുഭാവികളും ഉള്‍പ്പെടെയുള്ള ജനക്കൂട്ടം നേതാവിനെ മരത്തില്‍ കെട്ടിയിട്ടത്. ബിജെപി ഹര്‍ത്താലുകളിലും അടുത്തിടെ നടന്ന നാമജപ ഘോഷയാത്രകളിലും മുന്നണിയിലുണ്ടായിരുന്ന യുവമോര്‍ച്ച നേതാവ് സി പി ഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളിലെയും പ്രതിയാണ്.
മുമ്പും ഇയാള്‍ക്കെതിരെ സ്ത്രീപിഡനം ഉള്‍പ്പെടെയുള്ള പരാതികള്‍ ഉണ്ടായിരുന്നു. പീഡനത്തിനിരയായ വീട്ടമ്മ മുമ്പ് ബത്തേരി ബ്ലോക്ക് പഞ്ചായത്തിലേക്ക് ബി ജെ പി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. ഇതിനിടെ മരത്തില്‍ കെട്ടിയിടപ്പെട്ട യുവമോര്‍ച്ച നേതാവ് വൈകീട്ടോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. നാട്ടുകാര്‍ മര്‍ദിച്ചെന്നാണ് ഇയാളുടെ പരാതി.









0 comments